Abudhabi
ഭാരവാഹനങ്ങള്‍ക്ക് അബുദാബിയില്‍ 27 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തും
അബുദാബി: നഗരത്തിലെ തിരക്കുപിടിച്ച റോഡുകളില്‍ ഭാരവാഹനങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് 27 മുതല്‍ വിലക്ക് ഏര്‍്പ്പെടുത്തുമെന്ന് അബുദാബി നഗരസഭാധികൃതര്‍ അറിയിച്ചു. തിരക്ക് വര്‍ധിക്കുന്ന രാവിലെയും വൈകുന്നേരവും ലോറി ഉള്‍പ്പെടെയുള്ള വലിയ ഭാരവാഹനങ്ങള്ക്കാവും വിലക്ക് ബാധകമാവുക.
പ്രവര്‍ത്തി ദിനങ്ങളായ തിങ്കള്‍ മുതല്‍ വ്യാഴംവരെ രാവിലെ 6.30 മുതല്‍ ഒമ്പതുവരെയും വൈകിയിട്ട് മൂന്നു മുതല്‍ ഏഴുവരെയുമാണ് വിലക്ക് നിലവിലുണ്ടാവുക. വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ ഒമ്പതുവരെയും 11 മുതല്‍ ഉച്ച ഒന്നുവരെയും വിലക്കുണ്ടാവും. ഈ സമയങ്ങളില്‍ നിയമംലംഘിച്ച് പ്രവേശിക്കുന്ന ഭാരവാഹനങ്ങള്ക്കെതിരേ പിഴ ഉള്‍പ്പെടെ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്.