തെരുവ് പട്ടികള്‍ക്ക് വേണ്ടി കുരക്കുന്നവര്‍ ഈ വീഡിയോ കാണണം; വൃദ്ധയെ കടിച്ചു വലിച്ച് നായ്ക്കൂട്ടം
തെരുവ് നായ ആക്രമണം ഈ ആഴ്ച ഇത് മൂന്നാം തവണ
തെരുവ് പട്ടികള്‍ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചും ചാനലുകളില്‍ സംസാരിച്ചും വ്യത്യസ്തരാകുന്നവര്‍ ഈ വാര്‍ത്തയും വീഡിയോയും കാണണം. കണ്ടേ മതിയാകൂ. ഒരു കൂട്ടം നായ്ക്കള്‍ ഒരു പ്രകോപനവുമില്ലാതെ ഒരു വൃദ്ധയെ കടിച്ചു കീറുന്ന ദൃശ്യമാണിത്. നായ്ക്കളെ ആട്ടിപായിപ്പിക്കാന് പാവം വൃദ്ധ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. കൂടുതല്‍ ആക്രോശത്തോടെ വൃദ്ധക്ക് നേരെ ചീറിയടുത്ത നായ്ക്കള്‍ വയോധികയുടെ കാലില്‍ കടിച്ച് വലിച്ചിഴച്ചു.
പഞ്ചാബിലെ ഖന്നയിലാണ് സംഭവം. ഈ ആഴ്ച മൂന്നാം തവണയാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതെന്ന് നാട്ടുകാര്‍ പറയുന്നു.
നയ് അബാദി ഏരിയയിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. വീട്ടുജോലിക്കാരിയായ സ്ത്രീ നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വീടിന്റെ ഗേറ്റിലേക്ക് ഓടുന്നത് കണ്ടെങ്കിലും കൃത്യസമയത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ക്കകം ഒരു നായ അവരുടെ കാലില്‍ വലിച്ച് താഴെ വീണു. ഉടന്‍ തന്നെ കൂടുതല്‍ നായ്ക്കള്‍ വന്ന് അവളുടെ കൈയും മുഖവും കടിക്കാന്‍ തുടങ്ങി.
വൃദ്ധയുടെ അലര്‍ച്ചയും നായ്ക്കളുടെ കുരയും കേട്ട് വീട്ടില്‍ നിന്ന് ഓടിയെത്തിയ യുവാവാണ് വൃദ്ധയുടെ ജീവന് രക്ഷിച്ചത്. ആക്രമണത്തില്‍ യുവതിക്ക് 15 മുറിവുകളെങ്കിലും ഏറ്റിട്ടുണ്ട്. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.