മലയാളി മികവില്‍ വീണ്ടും ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്; ശ്രീലങ്കയെ 60 റണ്‍സിന് കീഴടക്കി
ഇന്ത്യന്‍ ടീം സൂപ്പര്‍ സിക്സില്
അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി ഇന്ത്യന്‍ കുതിപ്പ്. ഗ്രൂപ്പ് മത്സരത്തിലെ അവസാന അങ്കത്തില്‍ ശ്രീലങ്കക്കെതിരെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്.
മലയാളി താരം ജോഷിതയുടെ രണ്ട് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ ഇന്ത്യന്‍ ബോളര്‍മാര്‍ കൈയ്യടക്കിയ മത്സരത്തില്‍ ആധികാരിക വിജയം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചത്.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ശ്രീലങ്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഓപ്പണര്‍ ഗൊംഗാഡി തൃഷ 49 റണ്‍സ് നേടി. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 എന്ന ചെറിയ സ്കോറില്‍ പവലിയനിലേക്ക് പോകുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷ ബോളര്മാരിലായിരുന്നു. ആ പ്രതീക്ഷ തെറ്റിക്കാതെ ബോളര്‍മാര്‍ ഫീല്‍ഡില്‍ നിറഞ്ഞാടിയപ്പോള്‍ ശ്രീലങ്കന്‍ വിക്കറ്റുകള്‍ തുരുതുര നഷ്ടമായി. ലങ്കന്‍ നിരയില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം റണ്‍സ് നേടാനായത്. 15 റണ്‍സാണ് ശ്രീലങ്കയുടെ ടോപ് സ്കോര്‍.
ശ്രീലങ്കന്‍ ഇന്നിംഗ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സില്‍ ഒടുങ്ങി.
വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് കരുതി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് തുടക്കം തന്നെ പാളുകയായിരുന്നു.