Kerala

റിപബ്ലിക് ദിനത്തിലെ മുഖ്യാതിഥി: ഇന്തോനേഷ്യൻ പ്രസിഡന്റ് സുബിയാന്തോ ഡൽഹിയിലെത്തി

രാജ്യത്തിന്റെ 76ാമത് റിപബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിൽ എത്തി. വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം എത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ സുബിയാന്തോയെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ വിമാനത്താവളത്തിൽ സ്വീകരിച്ചു

ഇന്തോനേഷ്യയിൽ നിന്നുള്ള 352 അംഗ മാർച്ചും ബാൻഡ് സംഘവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുമായും സുബിയാന്തോ കൂടിക്കാഴ്ച നടത്തും

പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് സുബിയാന്തോ ഇന്ത്യയിൽ എത്തുന്നത്. 2020ൽ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ അദ്ദേഹം ഡൽഹി സന്ദർശി്ചിരുന്നു.

Related Articles

Back to top button
error: Content is protected !!