Kerala

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി തെരച്ചിൽ തുടരുന്നു; മാനന്തവാടിയിൽ ഇന്ന് ഹർത്താൽ

മാനന്തവാടി പഞ്ചാരക്കൊല്ലയിൽ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവക്കായി ഇന്നും വനംവകുപ്പ് തെരച്ചിൽ ഊർജിതമാക്കും. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ തുടരും. ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘവും ഉടൻ സ്ഥലത്തെത്തും

പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയിൽ നിന്ന് കുംകിയാനകളെയും തെരച്ചിലിനായി എത്തിക്കും. അതേസമയം കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും

വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്തൽ. മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞത് ആശങ്കയുണ്ടാക്കുന്നുണ്ട്. സ്ഥലത്ത് വനംവകുപ്പ് തെരച്ചിൽ നടത്തുകയാണ്.

Related Articles

Back to top button
error: Content is protected !!