അപരിചിത : ഭാഗം 30
![aparijitha novel](https://metrojournalonline.com/wp-content/uploads/2024/12/aparijitha-780x470.avif)
എഴുത്തുകാരി: മിത്ര വിന്ദ
നിങ്ങൾ സംസ്കാരം ഇല്ലാത്ത വർത്തമാനം പറഞ്ഞു ഇവിടെ നിൽക്കാതെ ഇറങ്ങി വെളിയിൽ പോകു…. ശ്രീഹരി ഒച്ച വെച്ചതും അവർ രണ്ടാളും വെളിയിൽ ഇറങ്ങി.
അപ്പോളാണ് വിവാഹത്തിന് പോയവർ എല്ലാവരും കൂടെ വന്നു ഇറങ്ങിയ്ത..
നന്നായി ഗിരിജേ… നിന്റെ മകൻ മിടുക്കനാണ്. എവിടെനിന്നോ വന്ന ഒരുത്തിയും വെച്ചുകൊണ്ട്, എന്റെ മകളെ കണ്ണുനീർ കുടിപ്പിക്കുവാൻ, നീയും കൂടി അറിഞ്ഞുകൊണ്ട് കൂടുന്നതാണോ. എന്തായാലും ഈ ബന്ധം ഇവിടെ വച്ച് അവസാനിപ്പിക്കുന്നു. എന്റെ മകൾക്ക് വേറെ ആൺപിള്ളേരെ കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ. രേവതി ഒന്നും പറയാതെ കാറിലേക്ക് കയറി.
കാർ വേഗത്തിൽ ഓടിച്ചുപോയി.
എല്ലാവരും അന്തിച്ചു നിൽക്കുകയാണ്.
ശ്രീഹരി ആകെ നിരാശനായി സെറ്റിയിൽ പോയി ഇരുന്നു.
പ്രഭാവതി അമ്മയ്ക്ക് അവരുടെ ചങ്ക് പൊട്ടുന്നതായി തോന്നി.
ഒരു തെറ്റും ചെയ്യാത്ത തന്റെ കുട്ടി.. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഗിരിജ കലിപൂണ്ട് മേഘ്‌നയുടെ മുഖത്തേക്ക് നോക്കി.
മതിയായി ഇല്ലേ നിനക്ക്, ഈ കുടുംബത്തിന് ചീത്തപ്പേര് വരുത്തിവെച്ച അഈ കുടുംബത്തിന് ചീത്തപ്പേര് വരുത്തിവെച്ചപ്പോൾ നിനക്ക് സമാധാനം ആയോ. നീയും എന്നെ നാണംകെടുത്തി ഇല്ലെടാ. ഗിരിജ ശ്രീഹരിയുടെ മുൻപിൽ വന്നു നിന്നു.
അവന്റെ കണ്ണുകളിൽ വിഷാദഭാവം നിഴലിച്ചു നിന്നു.
എന്തിനാടാ നിന്റെ അഭിനയം ഒക്കെ നീ ഇപ്പം ഉള്ളിൽ സന്തോഷിക്കുകയല്ലേ. എന്നെ വിഷമിപ്പിച്ചതിന് നീയും ഇവളും അനുഭവിക്കും…അവർ കരഞ്ഞു കൊണ്ട് അവരുടെ മുറിയിലേക്ക് പോയി.
ശ്രീഹരി ആരോടും ഒരക്ഷരം പറയാതെ തന്റെ മുറിയിലേക്ക് പോയി.
പ്രഭാവതിയാമ്മ രൂക്ഷമായി മേഘ്‌നയെ നോക്കി. അതിൽ അവരുടെ എല്ലാ ഭാവങ്ങളും അടങ്ങിയിരുന്നു.
ഓരോരുത്തർ ആയി അങ്ങനെ അവരുടെ മുറിയിലേക്ക് പോയി.
മേഘ്‌ന മാത്രം ആയി ആ വലിയ സ്വീകരണ മുറിയിൽ..
ഭൂമിപിളർന്നു താഴേക്ക് പോയിരുന്നുവെങ്കിൽ എന്നവൾ ആഗ്രഹിച്ചു.
അവൾ പതിയെ ശ്രീഹരിയുടെ മുറിയിലേക്ക് വന്നു.
അവൻ കട്ടിലിൽ കിടക്കുക ആണ്.
മേഘ്‌നയെ കണ്ടതും അവൻ ചാടി എഴുനേറ്റു.
ഒരു ടി ഷർട്ട് എടുത്തു ധരിച്ചുകൊണ്ട് അവൻ പുറത്തേക്ക് വന്നു.
വാതിൽക്കൽ നിൽക്കുക ആണ് മേഘ്‌ന.
മാറി നിൽക്കെടി… അവൻ മേഘ്‌നയെ നോക്കി ദേഷ്യപ്പെട്ടു.
പെട്ടന്നവൾ അവന്റെ കൈയിൽ കയറി പിടിച്ചു….
വിടെടി…. അവൻ അവളുടെ കൈ എടുത്തു കുടഞ്ഞിട്ട് പുറത്തേക്ക് പോയി.
**–******
എത്ര നേരം കരഞ്ഞു എന്ന് മേഘ്‌നയ്ക്ക് അറിയില്ല..
ഒരു നിമിഷം കൊണ്ട് ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് തീരുമാനിച്ചതാണ്.
പക്ഷെ…. പക്ഷെ… വീണ്ടും ഈ കുടുംബത്തെ വേദനിപ്പിക്കുവാൻ അവൾ ഒരുക്കമല്ലായിരുന്നു.
*——***
എടാ… സത്യം ആയിട്ടും എനിക്കൊന്നും അറിയില്ലെടാ… മിഥുൻ ശ്രീഹരിയുടെ മുൻപിൽ ആണ ഇട്ടു പറഞ്ഞു.
ശ്രീഹരി ഒന്നും പറയാതെ ബൈക്കിൽ ഇരിക്കുക ആണ്.
ശ്രീ… നീ എന്നോട് പിണങ്ങിയോടാ… നീ വാ… ശിൽപയുടെ അമ്മയോട് നമ്മൾക്ക് രണ്ടാൾക്കും കൂടി പോയി എല്ലാം പറയാം… മിഥുൻ ശ്രീഹരിയുടെ കൈയിൽ പിടിച്ചു വലിച്ചു.
വേണ്ടടാ…. ഇനി അതിന്റെ ആവശ്യം ഇല്ലാ… ശ്രീഹരി പോകാനായി ബൈക്കു സ്റ്റാർട്ട് ചെയ്തു.
മിഥുനോട് കൂടുതൽ ഒന്നു പറയാതെ അവൻ ബൈക്ക് ഓടിച്ചു പോയി.
****-**
എന്റെ കുട്ടി നിന്നോട് ഇതുവരെ എനിക്ക് കുറച്ച് സഹതാപം ഉണ്ടായിരുന്നു.
പക്ഷേ പക്ഷേ ഇന്ന് ഈ വീട്ടിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ, എന്റെ ശ്രീക്കുട്ടൻ ഭാവിയാണ് നീ തകർത്തത്. ആ രേവതിയുടെ മുമ്പിൽ ഈ വീടിന്റെ മാനം നീ തകർത്തു കളഞ്ഞു അല്ലേ. എന്തായാലും ഒരു കാര്യം എനിക്ക് നിന്നോട് പറയാനുണ്ട്. എത്രയും പെട്ടെന്ന് നീ എന്തു ഉദ്ദേശത്തിലാണ് ഈ നാട്ടിലേക്ക് വന്നത് അത് നടപ്പാക്കുവാനായി നീ മടങ്ങുക. മേഘ്‌ന എന്തെങ്കിലും പറയും മുൻപ് പ്രഭാവതി അമ്മ അവളുടെ അരികിൽ നിന്നും പുറത്തേക്കിറങ്ങി പോയി
ശ്രീഹരി വന്നപ്പോൾ നേരം ഇരുട്ടിയിരുന്നു.
ഒരിക്കലും അവൻ ഇത്രയും താമസിച്ച് വീട്ടിൽ വരാറില്ല……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…