KeralaNational

എംടിക്ക് രാജ്യത്തിന്റെ ആദരം; എഴുത്തിന്റെ സാമ്രാട്ടിന് പത്മവിഭൂഷണ്‍

ഹോക്കി താരം ശ്രീജേഷിന് പത്മഭൂഷൺ

അന്തരിച്ച എഴുത്തിന്റെ സാമ്രാട്ട് എം ടി വാസുദേവന്‍ നായര്‍ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. കേരളത്തില്‍ നിന്ന് ഹോക്കി താരം പി ആര്‍ ശ്രീജേഷിനും നടി ശോഭനക്കും പത്മ ഭൂഷണ്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ മുന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയനും കെ ഓമനക്കുട്ടിക്കും പത്മശ്രീ ലഭിച്ചു.

ആദ്യഘട്ടത്തില്‍ പത്മശ്രീ പുരസ്‌കാരം നേടിയ 31 പേരുടെ പട്ടികയാണ് ശനിയാഴ്ച പുറത്തുവന്നത്.തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍,പാരാ അതലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്,കുവൈത്തിലെ യോഗ പരിശീലക ഷെയ്ക എ ജെ അല്‍ സഭാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.

രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചു.വ്യോമസേനയില്‍ നിന്ന് രണ്ടു മലയാളികള്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന് പരം വിശിഷ്ട സേവാ മെഡലും അന്തമാന്‍ നിക്കോബാര്‍ കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലും ലഭിക്കും.

Related Articles

Back to top button
error: Content is protected !!