Novel

അപരിചിത : ഭാഗം 31

എഴുത്തുകാരി: മിത്ര വിന്ദ

ശ്രീഹരി വന്നപ്പോൾ നേരം ഇരുട്ടിയിരുന്നു.
ഒരിക്കലും അവൻ ഇത്രയും താമസിച്ച് വീട്ടിൽ വരാറില്ല.

പ്രഭാവതി അമ്മ അവനെ നോക്കി, ഇത്രയും നിരാശനായി ഒരിക്കൽപോലും ശ്രീഹരിയെ അവർ ആരും കണ്ടിരുന്നില്ല.

അവൻ പ്രഭാവതി പ്രഭാവതിഅമ്മയോട് ഒരക്ഷരം മിണ്ടാതെ മുകളിലെ മുറിയിലേക്ക് പോയി.

വാതിൽ തുറന്ന് അവൻ അകത്തേക്ക് കയറി.

മേഘ്‌ന ആരെയോ ഫോണിൽ വിളിക്കുവാൻ ശ്രമിക്കുകയായിരുന്നു.

ദേഷ്യം വന്ന അവൻ അവളുടെ കൈയ്യിലിരുന്ന് ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു.

അവളുടെ മുടി കുത്തിന് പിടിച്ചുകൊണ്ട് അവളെ അവൻ വലിച്ചിഴച്ചു.

വിട്… എന്നെ വിട്… അവൾ കരഞ്ഞു.

ഒരക്ഷരം പോലും മിണ്ടരുത് നീ… അവൻ മുരണ്ടു.

നിന്റെ വരവിന്റെ ഉദ്ദേശം എന്താരുന്നു. എന്റെ ജീവിതം നശിപ്പിക്കുവാൻ ആയിരുന്നോടി. അത് പറയുമ്പോൾ അവന്റെ കണ്ഠം ഇടറി.

ഹരിയേട്ടാ…. അവൾ കരഞ്ഞു കൊണ്ട് വിളിച്ചു.

“ഹരിയേട്ടനോ… ആരുടെ ഹരിയേട്ടൻ… നീയും ഞാനും തമ്മിൽ എന്ത് ബന്ധം ആടി ഉള്ളത്.”

നാളെ നേരം വെളുക്കുമ്പോൾ നീ ഇവിടെ ഉണ്ടാകരുത് … ഇത് എന്റെ അവസാന വാക്കാണ്.. ശ്രീഹരി അവളോട് അത്രയും പറഞ്ഞിട്ട് കട്ടിലിലേക്ക് മറിഞ്ഞു.

മേഘ്‌നക്ക് കരയുവാൻ മാത്രമേ കഴിഞ്ഞൊള്ളു.

ബസിൽ വെച്ച് അവനെ കണ്ടുമുട്ടിയതും, ആ തമിഴന്റെ കൈയിൽ നിന്നും അവളെ രക്ഷിച്ചതും, തന്റെ കൂടെ ഈ വീട്ടിലേക്ക് കൊണ്ടുവന്നതും എല്ലാം ഓർത്തുകൊണ്ട് കിടക്കുക ആണ് അവൾ.

ഒടുവിൽ… ഒടുവിൽ.. ആ പാവത്തിന്റെ ജീവിതം വെച്ചു വരെ താൻ കളിച്ചു.

അവൾക്ക് സങ്കടം ആർത്തിരമ്പി.

വേഗം തന്നെ അവൾ എഴുനേറ്റു.

ഓടിച്ചെന്നു അവളുടെ ബാഗ് എടുത്തു വെച്ചു. അതിലേക്ക് അവളുടെ ഡ്രസ്സ്‌ എല്ലാം കുത്തി നിറയ്ക്കുമ്പോൾ ഒരു ഭ്രാന്തിയെ പോലെ അവൾ എന്തൊക്കെയോ പിറുപിറുത്തു.

ശ്രീഹരി നോക്കിയപ്പോൾ അവൾ തുണികൾ എല്ലാം വാരി വലിച്ചു ബാഗിലേക്ക് നിറയ്ക്കുക ആണ്.

എടി… അവൻ അലറികൊണ്ട് എഴുനേറ്റു.

നീ കുറച്ചു ദിവസം ആയില്ലെടി ഈ അടുക്കിപെറുക്കൽ തുടങ്ങിയിട്ട്.. അവൻ അവളുടെ ബാഗ് മേടിച്ചു വലിച്ചെറിഞ്ഞു.

ശ്രീഹരി നോക്കിയപ്പോൾ ഒരു ആമാടപെട്ടി നിലത്തേക്ക് പതിച്ചു. അതിൽ നിന്നും കുറെ സ്വര്ണാഭരങ്ങൾ നിലത്തേക്ക് ചിതറി വീണു.
.
അവൻ അന്താളിച്ചു നിന്നു പോയി.

ട്രഡീഷണൽ രീതിയിലുള്ള കുറെ ആഭരങ്ങൾ.

നീ… നീ… ഇത് എവിടെ നിന്നും മോഷ്ടിച്ചതാടി… ശ്രീഹരി മേഘ്‌നയെ നോക്കി.

അവൾ അതിനു ഒരു മറുപടിയും പറഞ്ഞില്ല.

എനിക്ക്… എനിക്ക് ഇനി ഒന്നും അറിയേണ്ട… നീ… ഇവിട നിന്നും കാലത്തെ പൊയ്ക്കോണം… അവൻ വീണ്ടും കട്ടിലിൽ പോയി കിടന്നു.

എപ്പോളാണ് തന്റെ കണ്ണുകൾ അടഞ്ഞതെന്നു അവനു അറിയില്ല.

ഇടക്കെപ്പോഴോ കാലിൽ നനവ് പടർന്നപ്പോൾ ആണ് അവൻ കണ്ണ് തുറന്നത്.

സമയം രണ്ട് മണി ആയിരിക്കുന്നു.

നോക്കിയപ്പോൾ മേഘ്‌ന അവന്റെ കാലിൽ കെട്ടിപിടിച്ചു കരയുക ആണ്.
.
പുതിയ അടവാണോടി… അവൻ തന്റെ കാലുകൾ അവളിൽ നിന്നും വലിച്ചെടുത്തു കൊണ്ട് ചോദിച്ചു.

പെട്ടന്നാണവൾ ശ്രീഹരിയെ വന്നു കെട്ടിപുണർന്നത്.

അവന്റെ നെഞ്ചിലേക്ക് വീണൂ അവൾ പൊട്ടിക്കരഞ്ഞു.

എടി… നിന്റെ കള്ളത്തരം ഒന്നും ഇനി എന്റെ അടുത്ത് നടക്കില്ല.. അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.

ശ്രീഹരി നോക്കിയപ്പോൾ മേശമേൽ ഒരു കവർ ഇരിക്കുന്നു.

മേഘ്‌ന സാവധാനം ആ കവർ എടുത്തു അവന്റെ കൈയിൽ കൊടുത്തു..

സെന്റ് ആഗ്നസ് കോൺവെന്റ്. കലൂർ എന്ന് അതിന്റെ മുൻപിൽ എഴുതിയിട്ടുണ്ട്.

അവൻ അത് എടുത്തു തുറന്നു നോക്കി.

“പ്രിയപ്പെട്ട മദർ വായിച്ചറിയുവാൻ, മേനക എഴുതുന്നത്… എന്റെ മകൾ എന്നെ പോലെ അനാഥ ആകരുത്, അവളെ മദർ നോക്കണം, കാര്യങ്ങൾ എല്ലാം എന്റെ മോൾ പറയും, ഈ എഴുത്തു മദറിന്റെ കൈയിൽ കിട്ടുമ്പോൾ ഒരു പക്ഷേ ഞാൻ ഈ ലോകത്തു തന്നെ കാണില്ല, എന്നിരുന്നാലും മദറിന്റെ കൈയിൽ അവൾ സുരക്ഷിത ആയിരിക്കും എന്ന് എനിക്കു ഉറപ്പുണ്ട്.
എന്ന്
സ്വന്തം
മേനക..

അവൻ മേഘ്‌നയെ നോക്കി..

മദർ വന്നാലുടൻ ഞാൻ പോയ്കോളാം… മദർ ഇപ്പോൾ ആഗ്രയിൽ ആണ്. ഒരു കൺവെൻഷൻ ഉണ്ട്, അതിൽ പങ്കെടുക്കുവാൻ പോയതാണ്.. രണ്ട് ദിവസത്തിനുള്ളിൽ വരുമെന്നാണ് അറിയുവാൻ കഴിഞ്ഞത്… അവൾ പിറുപിറുത്തു.

ഈ ആഭരണം… ഇത്.. ഇത് മുഴുവനും എന്റെ ഡാഡി എനിക്ക് വേണ്ടി മേടിച്ചു തന്നതാണ്… അത് പറയുമ്പോൾ അവൾ വിങ്ങിപ്പൊട്ടി.

അച്ഛനും അമ്മയും എവിടെ ആണെന്നും അവർക്ക് എന്ത് സംഭവിച്ചു എന്നും ഒക്കെ ശ്രീഹരിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.

പക്ഷെ… അവൻ അവളോട് കൂടുതൽ ഒന്നും ചോദിച്ചു ബുദ്ധമുട്ടിക്കുവാൻ കൂട്ടാക്കിയില്ല.

പാവം ഒരു ആശ്രയം എന്നോണം അവൾ തന്നിലേക്ക് വന്നത് …

ഈശ്വരാ… ഈ കുട്ടി.. ഇവൾ ആരാണാവോ.. ശ്രീഹരിക്ക് ആദ്യമായി വല്ലാത്ത കുറ്റബോധം തോന്നി.

താൻ കിടന്നു ഉറങ്ങിക്കോളൂ…നമ്മൾക്ക് കാലത്തെ എല്ലാം വിശദമായി സംസാരിക്കാം.. അവൻ പറഞ്ഞു…….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!