Novel

പൗർണമി തിങ്കൾ: ഭാഗം 83

രചന: മിത്ര വിന്ദ

ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ, യാതൊരു എത്തും പിടിയും കിട്ടാതെ വിഷമത്തിലാണ് പൗർണമി. ആരുടെ ഒപ്പം നിൽക്കുമെന്ന് പോലും അവൾക്ക് അറിയില്ല. അച്ഛൻ എങ്ങനെയെങ്കിലും തങ്ങളുടെ വിവാഹത്തിന് സമ്മതിക്കുമെന്നാണ് അവൾ ഓർത്തിരുന്നത് .കാരണം പപ്പയ്ക്ക് നന്നായി സംസാരിക്കാൻ അറിയാം, പപ്പ പറഞ്ഞു മനസ്സിലാക്കും എന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ എല്ലാം ഇത്ര വേഗത്തിൽ  ഇങ്ങനെയൊക്കെ ആയല്ലോ എന്ന് ചിന്തിക്കും തോറും പൗർണമിക്ക്  തന്റെ ഹൃദയം വിങ്ങിപ്പൊട്ടും പോലെ തോന്നി..

ഇതിന് എല്ലാത്തിനും കാരണം ഇപ്പോൾ അശോകന്റെ വിവാഹാലോചന വന്നതാണെന്ന് അവൾക്ക് ഏറെക്കുറെ ബോധ്യമായി. അവരുടെ കുടുംബവും പ്രതാപവും ഒക്കെ വച്ച് നോക്കുമ്പോൾ തങ്ങളെപ്പോലെ ഒരു  പാവപ്പെട്ടവന്റെ കുടുംബത്തിൽ വന്ന് പെണ്ണ് ആലോചിച്ചപ്പോൾ, അച്ഛനും അമ്മയും എല്ലാം മറന്ന മട്ടിൽ ആണ്.

എല്ലാ മാതാപിതാക്കളും ഇങ്ങനെയൊക്കെ തന്നെയാണ്, ശരിയാണ്, കാരണം അവരുടെ മക്കൾ ഏറ്റവും നന്നായി കഴിയുന്നത് കാണുവാനാണ് അവർക്ക് ഏറെ സന്തോഷം.
എന്നാൽ അത്  തന്നെ സംബന്ധിച്ചിടത്തോളം ദുഃഖമുണ്ടക്കുകയാണ്.

ആലോചിച്ച് ഒരു തീരുമാനമെടുത്തേ പറ്റൂ.അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. ഇച്ചായനെ പിരിയുന്നത് ഓർക്കാൻ കൂടി കഴിയുന്നില്ല.

പാവം…തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…ഇച്ചായന്റെ ജീവനാണ് താന്.അതൊക്കെ തനിക്ക് വ്യക്തമായി അറിയുകയും ചെയ്യാം.

അലോഷിയും വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. അവളുടെ മുഖത്തേക്ക് നോക്കാൻ പോലും അവന് സാധിക്കുന്നില്ല. അത്രയ്ക്ക് നെഞ്ച് നീറി പിടഞ്ഞാണ് അവനും ഓരോ നിമിഷവും തള്ളിനീക്കുന്നത്.

എന്നിരുന്നാലും ശരി അവളെ ഒരിക്കലും ഈ കാര്യം പറഞ്ഞു നിർബന്ധിക്കുവാൻ അവൻ തയ്യാറല്ലായിരുന്നു.ഒരു പക്ഷേ പൗർണമിയെ തനിക്ക് വിധിച്ചിട്ടില്ലെങ്കിൽ, താനീ പറയുന്നതൊക്കെ ഓർത്ത് അവൾ പിന്നീട് ദുഃഖിക്കേണ്ടിവരും. അത് അവളുടെ മാനസികനിലയേതന്നെ തകർക്കുമെന്ന് അവൻ അറിയാം. അതുകൊണ്ട് അലോഷി മൗനം പാലിച്ചു നിന്ന്.

പൗർണമി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച മറ്റൊരു കാര്യമുണ്ടായിരുന്നു. അച്ഛനും അമ്മയും കൂടെപ്പിറപ്പ് ഒന്നും അന്നത്തെ ദിവസം അവളെ ഫോണിൽ വിളിച്ചതേയില്ല, അവർ ഇങ്ങോട്ട് പുറപ്പെട്ടു കാണും എന്ന് അവൾ ഊഹിച്ചു. പിടിച്ച പിടിയാലേ തന്നെ കൊണ്ടുപോകാൻ മാത്രമേ അച്ഛനും അമ്മയും ശ്രമിക്കുവൊള്ളൂ. അതിനായിരിക്കും അവർ ഫോൺ വിളിക്കാത്തത്.

വൈകുന്നേരം അലോഷ്യയും പൗർണമിയും കൂടി ഓഫീസിൽ നിന്നും ഇറങ്ങി.

ഇച്ചായാ…..
കാറിൽ കയറിയ പാടെ അവൾ അലോഷിയേ വിളിച്ചു.

ഹമ്.. എന്നാടി കൊച്ചേ.

അതു പിന്നെ, എനിക്ക് എന്താണ് പറയേണ്ടതെന്ന് പോലും സത്യത്തിൽ അറിയില്ല. എന്നെ ജനിപ്പിച്ച അച്ഛനും അമ്മയും ആണ്. അവര് പറയുന്നതിനപ്പുറം എനിക്ക് യാതൊന്നുമില്ല. പക്ഷേ,, അവരെപ്പോലെ തന്നെ ഞാൻ സ്നേഹിക്കുന്ന ആളാണ് ഇച്ചായനും.. എനിക്ക് നിങ്ങളെ ആരെയും നഷ്ടപ്പെടുത്തുവാൻ ആവില്ല. മിക്കവാറും ഇന്ന് രാത്രിയിൽ തന്നെ ഞാൻ ഇച്ചായനെ വിട്ടു പോകേണ്ടിവരും. അച്ഛനും അമ്മയും വന്നാൽ പിന്നെ എനിക്ക് യാതൊരു ഒഴിവു കഴിവും പറയുവാൻ ഇനി സാധിക്കില്ല. അതുകൊണ്ട് അതിനു മുന്നോടിയായിട്ട് ഇച്ചായൻ എനിക്കൊരു സഹായം ചെയ്തു തരുമോ.

പൗർണമി എന്താണ് പറഞ്ഞുവരുന്നത് എന്നറിയാതെ അലോഷി അവളുടെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്.

ഏതെങ്കിലും ഒരു ജ്വല്ലറി ഷോപ്പിൽ കയറി ഇച്ചായൻ ഒരു മിന്നുമാല വാങ്ങിക്കുമോ. എന്നിട്ട് ഇച്ചായൻ പ്രാർത്ഥിക്കുന്ന നമ്മുടെ റൂമിലെ തിരുരൂപത്തിന്റെ മുന്നിൽ വച്ച് താലിമാല എന്നെ അണിയിക്കണം..

പൗർണമിയുടെ വാക്കുകൾ കടുപ്പത്തിൽ ആയിരുന്നു.

കുറച്ച് സമയത്തേക്ക് മറുപടിയൊന്നും പറയാതിരുന്നു. കാരണം അവനും ആലോചിച്ചതായിരുന്നു ഇക്കാര്യം. ഒരു മിന്നു മാല അവളെ അണിയിയ്ക്കാൻ അവൻ ഏറെ കൊതിച്ചിരുന്നു. പക്ഷേ അത് ഒരിക്കലും  പൗർണമി അംഗീകരിച്ച് തരില്ലെന്നാണ് അവൻ കരുതിയത്. ഇതിപ്പോ അവൾ നേരിട്ട് തന്നോട് പറഞ്ഞപ്പോൾ,അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു..

പൗമി നീ സീരിയസ് ആയിട്ടാണോ പറയുന്നത്.?
അവന് ചോദിക്കാതിരിക്കാനായില്ല..

അതേ ഇച്ചായ.. നിറഞ്ഞ മനസ്സോടുകൂടിയാണ് ഞാൻ എന്റെ ഇച്ചായനോട് ഇങ്ങനെ പറയുന്നത്.. ഇച്ചായന്റെ താലി എന്റെ മാറിൽ ചേർന്നശേഷം മാത്രമേ, പൗർണമി ഈ നാടുവിട്ടു പോവുകയുള്ളൂ. അതിന് യാതൊരു മാറ്റവും ഇല്ല.

പിന്നെയും അലോഷിയുടെ മനസ്സിൽ പലവിധ വിചാരങ്ങൾ കടന്നുപോയി..

താൻ ഈ ഒരു പ്രവർത്തി ചെയ്താൽ, ഈ പാവം പെൺകുട്ടിയുടെ ജീവിതം, കീഴ്മേൽ മറിയുമോ എന്ന് പോലും അവൻ ഭയപ്പെട്ടു. അതുകൊണ്ട് അവന് പിന്നെയും ഒന്നും മേലാത്തെ അവസ്ഥയായി.

എന്നാൽ പൗർണമി എടുത്ത തീരുമാനം ഉറച്ചതായിരുന്നു..

ഇച്ചായൻ എന്നെ വിവാഹം കഴിച്ചേ പറ്റൂ എന്ന് അവൾ തീർത്തു പറഞ്ഞു.

പൗർണമി നിന്റെ അച്ഛനും അമ്മയും ഈ ബന്ധം അംഗീകരിക്കാത്ത സ്ഥിതിക്ക്, ഈ മിന്നു മാലയ്ക്ക് എന്തെങ്കിലും പ്രസക്തി ഉണ്ടാവുമോ കൊച്ചേ..?

ആരൊക്കെ അംഗീകരിച്ചില്ലെങ്കിലും ശരി എന്റെ മനസ്സ്  ഇച്ചായനെ  പൂർണ്ണമായിട്ടും സ്വീകരിച്ചതാണ്. പൗർണമിയുടെ ജീവിതത്തിൽ ഒരു പാതി എനിക്ക് ഉണ്ടെങ്കിൽ, അതെന്റെ ഇച്ചായൻ മാത്രമായിരിക്കും.ഉറപ്പാണ്.

പറയുകയും പാവം പൗർണമി കരഞ്ഞു പോയിരുന്നു.

അലോഷി നേരെ ഒരു ജ്വല്ലറി ഷോപ്പിലേക്ക് അവന്റെ വണ്ടി തിരിച്ചു.

ഒരു ചെറിയ മാലയും, തിരു കുരിശിന്റെ മിന്നും  വാങ്ങി അവിടെ നിന്നും ഇറങ്ങുമ്പോൾ എന്തെന്നറിയാതെ അവന്റെ കൈകൾ പോലും വിറകൊണ്ടു.

പപ്പയോട് ഒരു വാക്ക് പോലും പറയാതെ എങ്ങനെയാണെന്ന് അവൻ ഓർത്തു.

കാറിൽ കയറിയ പാടെ പൗർണമിയോട്  അത് സൂചിപ്പിക്കുകയും ചെയ്തു..

ഇച്ചായന് വിളിച്ചു പറയണമെങ്കിൽ പപ്പയോട് പറഞ്ഞോളൂ. അതിലൊന്നും എനിക്ക് യാതൊരു പ്രശ്നവുമില്ല.
അവൾ മറുപടിയും കൊടുത്തു.

പപ്പയെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തപ്പോൾ, അത് സ്വിച്ച് ഓഫ് ആയിരുന്നു.

വീട്ടിൽ ചെന്നിട്ട് എങ്കിൽ വിളിക്കാമെന്നു പറഞ്ഞു, അലോഷി വണ്ടിയോടിച്ചു പോയി.

ഉള്ളിൽ നിന്നും ഉതിർന്നുവന്ന തേങ്ങലുകളെ അടക്കിപ്പിടിച്ചുകൊണ്ട് പൗർണമി അവന്റെ അരികിലിരിക്കുകയാണ്.

ഇനി മുന്നോട്ട് എങ്ങനെയാകും എന്നുള്ളത് അവൾക്ക് യാതൊരു ഊഹവുമില്ല. എല്ലാം വരുന്നിടത്ത് വച്ച് കാണുക തന്നെ ചെയ്യാം.

എന്നാലും ആ മിന്നുമാല, തന്റെ കൂടെയുണ്ടെങ്കിൽ തനിക്കൊരു ധൈര്യമാണെന്ന് അവൾ ഓർത്തു.

വീട്ടിലെത്തിയ ശേഷം  അലോഷി ഫോണെടുത്ത് പപ്പയെ ഒന്നുകൂടി ട്രൈ ചെയ്തു. കിട്ടാതെ വന്നപ്പോൾ മമ്മിയെ കണക്ട് ചെയ്തു.

പപ്പാ ടൗണിൽ വരെ പോയതാണെന്നും, ഫോൺ ചാർജ് തീർന്നു ഓഫ് ആയതായിരിക്കും എന്നും, മമ്മി അവനോട് പറഞ്ഞു.

മമ്മിയോട് ഈ കാര്യം പറയുവാൻ അവന് മനസ്സ് വെമ്പിയതുമില്ല. അതുകൊണ്ട് അലോഷി പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.

ഇച്ചായ…
പൗർണമി വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി.

ഞാനൊന്നു കുളിച്ചിട്ട് വരാം. ഇച്ചായനും ഒന്നു ഫ്രഷ് ആയിട്ട് വാ.
നമ്മൾ വിശ്വസിക്കുന്ന ദൈവങ്ങളോട് പ്രാർത്ഥിക്കാം. എന്നിട്ട് മതി ബാക്കി

ഹമ്… തലയാട്ടിക്കൊണ്ട് അവനും തന്റെ റൂമിലേക്ക് പോയി….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!