Kerala

സംസ്ഥാനത്ത് വിവിധ ബ്രാൻഡ് മദ്യത്തിന് ഇന്ന് മുതൽ വില ഉയരും; 10 രൂപ മുതൽ 50 രൂപ വരെ ഉയരും

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതൽ പ്രാബല്യത്തിൽ. പത്ത് രൂപ മുതൽ 50 രൂപ വരെയാണ് വിവിധ ബ്രാൻഡുകൾക്ക് വില കൂട്ടിയത്. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് ഇന്ന് മുതൽ പുതിയ വില. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്കൊ പുറത്തിറക്കി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, ആയിരത്തിനു മുകളിൽ 40 രൂപയുമാണ് കൂട്ടിയത്.

അതേസമയം 45 കമ്പനികളുടെ 107 ബ്രാൻഡുകൾക്ക് വില കുറയുകയും ചെയ്യും. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർധിപ്പിച്ചിട്ടുണ്ട്. ബെവ്കോ നിയന്ത്രണത്തിൽ ഉത്പാദിപ്പിച്ച് വിൽക്കുന്ന ജവാൻ റം വില 640 രൂപയിൽ നിന്ന് 650 ആയി ഉയർത്തി. ബിയറുകൾക്ക് 20 രൂപവരെ വിലകൂടി. പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപവരെ കൂടിയിട്ടുണ്ട്.

15 മാസത്തിനുശേഷമാണ് മദ്യത്തിന്റെ വില വർധന. 2022 നവംബറിൽ മദ്യത്തിന്റെ വിൽപ്പന നികുതി ശതമാനം വർധിപ്പിച്ചിരുന്നു. 2023-24 ബഡ്ജറ്റിൽ സെസും ഏർപ്പെടുത്തിയിരുന്നു. ബെവ്കോയും മദ്യകമ്പനികളും തമ്മിലുള്ള റേറ്റ് കോൺട്രാക്ട് അനുസരിച്ചാണ് മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ വിലകൂട്ടി നൽകും.

Related Articles

Back to top button
error: Content is protected !!