Kerala
പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കും വരെ അറസ്റ്റ് പാടില്ലെന്ന് നിർദേശിച്ച് കോടതി സംസ്ഥാനത്തിന് നോട്ടീസ് അയച്ചു.
നടന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ തീരുമാനം. പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്ന് നടന്റെ അഭിഭാഷകർ വാദിച്ചു.
പരാതിക്ക് പിന്നിൽ കുടുംബ തർക്കമെന്നാണ് ഇവർ വാദിച്ചത്. നേരത്തെ കീഴ്ക്കോടതിയും ഹൈക്കോടതിയും കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്.