Kerala
കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി കാണില്ലെന്ന് ബിനോയ് വിശ്വം
കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസന വിരോധികളല്ല. പക്ഷേ ഏത് വികസനം വരുമ്പോഴും കുടിവെള്ളത്തെ മറക്കാൻ പാടില്ല.
തൊഴിലാളികളും കൃഷിക്കാരും പാവപ്പെട്ടവരുമാണ് ഏറ്റവും പ്രധാനം. കേരളത്തിലെ ഇടതുപക്ഷ സർക്കാർ രാജ്യത്തിന് മാതൃകയാകണം. വലതുപക്ഷ നയങ്ങളെ ചോദ്യം ചെയ്യുന്നതും വലതുപക്ഷ വികസന മാതൃകകളെ അംഗീകരിക്കാത്തതും ആകണം.
പാലക്കാട് ബ്രൂവറി പദ്ധതി വിവാദത്തോട് പ്രതികരിക്കുകായിരുന്നു ബിനോയ് വിശ്വം. സിപിഐയുടെ 25ാം പാർട്ടി കോൺഗ്രസ് സെപ്റ്റംബറിൽ ചണ്ഡിഗഢ് നടക്കുമെന്നും ഇതിന്റെ മുന്നോടിയായി സംസ്ഥാന സമ്മേളനം സെപ്റ്റംബർ 8 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.