Kuwait

യോഗ പ്രോത്സാഹനം; ശൈഖ അല്‍ സബാക്ക് പത്മശ്രീ

കുവൈറ്റ് സിറ്റി: അറബ് മേഖലയിലും കുവൈറ്റിലും യോഗക്ക് പ്രോത്സാഹനം നല്‍കിയതിന് ശൈഖ ശൈഖ അലി അല്‍ ജാബിര്‍ അല്‍ സബാക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ അംഗീകാരം. ശൈഖ അല്‍ സബാക്ക് പത്മശ്രീ ബഹുമതി നല്‍കിയാണ് ഇന്ത്യ ആദരിച്ചത്. കുവൈറ്റില്‍ 25ന് ആയിരുന്നു ആദരം സമര്‍പ്പിച്ചത്. ഇന്ത്യക്ക് പുറത്ത് കേവലം എട്ടു പേര്‍ക്കാണ് പത്മാ പുരസ്‌കാരം ഈ വര്‍ഷം നല്‍കിയിരിക്കുന്നതെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസി ഇന്നലെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളില്‍ ഒന്നാണ് പത്മശ്രീ. സാമൂഹിക സേവനം, കല, കായികം, ശാസ്ത്രം, വ്യാപാരം, എഞ്ചിനിയറിങ്, സയന്‍സ്, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വങ്ങളെയാണ് പത്മശ്രീ അവാര്‍ഡിനായി പരിഗണിക്കുന്നത്. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങളായ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷന്‍ തുടങ്ങിയ സിവിലിയന്‍ ബഹുമതികള്‍ റിപബ്ലിക് ദിനമായ ജനുവരി 26ന് ഇന്ത്യന്‍ പ്രസിഡന്റാണ് പുരസ്‌കാര ജേതാക്കള്‍ക്ക് സമര്‍പ്പിക്കാറ്.

Related Articles

Back to top button
error: Content is protected !!