ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും
അന്‍വറിന്റെ ആവശ്യം വി ഡി സതീശന് അംഗീകരിച്ചു
സി പി എമ്മുമായുള്ള സഹകരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് എം എല്‍ എ സ്ഥാനം രാജിവെച്ച നിലമ്പൂര്‍ മുന്‍ എം എല്‍ എ പി വി അന്‍വര്‍ യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കും.
വനമേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന മലയോര പ്രചാരണജാഥയില്‍ പി.വി അന്‍വറിനെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചത്. എം എല്‍ എ സ്ഥാനം രാജിവെച്ച് ആദ്യം സ്വന്തം പാര്‍ട്ടിയും പിന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഭാഗമായ അന്‍വര്‍ വനമേഖലയിലെ വിഷയം പൊതുജനങ്ങളിലെത്തിക്കാന്‍ പരിശ്രമിച്ചിരുന്നു.
അതേസമയം, യോഗങ്ങളിലും മറ്റും പങ്കെടുപ്പിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യം യു.ഡി.എഫ് നേതൃത്വം അംഗീകരിക്കുകയായിരുന്നു.
നാളെ അന്‍വര്‍ യു ഡി എഫിന്റെ മലയോര ജാഥയുടെ ഭാഗമാവും. നിലമ്പൂര്‍ എടക്കരയിലേയും കരുവാരക്കുണ്ടിലേയും യോഗങ്ങളില്‍ പങ്കെടുക്കും. കഴിഞ്ഞദിവസം പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍കണ്ട് ജാഥയില്‍ സഹകരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.
ജാഥയുടെ ഭാഗമായി വിഡി സതീശന് മാനന്തവാടിയിലെത്തിയപ്പോഴായിരുന്നു പിവി അന്‍വര്‍ കൂടിക്കാഴ്ച നടത്തി സഹകരിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചത്.