ശ്രീതുവുമായി വഴിവിട്ട ബന്ധത്തിന് ഹരികുമാർ ശ്രമിച്ചു; കുഞ്ഞ് തടസമാകുമെന്ന് കണ്ട് കൊന്നു
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് ആലോചിക്കുന്നുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു
കുഞ്ഞിന്റെ അമ്മയും സഹോദരിയുമായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിന്റെ മൊഴി. ഇന്നലെയാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്.
മുമ്പ് പല കുരുക്കുകളിൽ നിന്ന് ഹരികുമാറിനെ സംരക്ഷിച്ചത് ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങൾ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസമാകുമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം. എന്നാൽ ഇത് പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. കുട്ടിയെ കൊലപ്പെടുത്തിയതിൽ ശ്രീതുവിന്റെ പങ്കിലടക്കം പോലീസിന് സംശയമുണ്ട്.