അപരിചിത : ഭാഗം 37
എഴുത്തുകാരി: മിത്ര വിന്ദ
എനിക്ക് എന്റെ ജീവിതത്തിൽ എന്നും തീർത്താൽ തീരാത്ത കടപ്പാട് ആയിരിക്കും ഹരിയേട്ടനോട് ഉള്ളത് … എന്നും എന്റെ പ്രാർത്ഥനയിൽ ഹരിയേട്ടനും കുടുംബവും ഉണ്ടായിരിക്കും… അത് പറഞ്ഞപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല
അവളെ ചേർത്തു നിറുത്തി ആശ്വസിപ്പിക്കണം എന്നു അവനു ആഗ്രഹം ഉണ്ട്… പക്ഷെ ….
ആഹ്ഹാ…. ഇതെന്താ മോളെ, നീ കരയുക ആണോ… മദർ അകത്തേക്ക് വന്നതും മേഘ്‌ന പെട്ടന്ന് കണ്ണീർ ഒപ്പി…
അച്ഛാ… എങ്കിൽ നമ്മൾക്ക് മടങ്ങാം… ശ്രീഹരിയിടെ മുഖം വാടിയിരുന്നത് കണ്ടപ്പോൾ തന്നെ പ്രതാപനും ഗിരിജയ്ക്കും കാര്യങ്ങൾ മനസ്സിലായിരുന്നു
മോളേ…. ഗിരിജ വിളിച്ചു.
അമ്മേ…. എല്ലാ കാര്യങ്ങളും ഞാൻ ശ്രീയേട്ടനോട് പറഞ്ഞിട്ടുണ്ട്… അവൾ അവരെ കൂടുതൽ ഒന്നും പറയുവാൻ സമ്മതിച്ചില്ല..
എങ്കിൽ ഞങൾ ഇറങ്ങുക ആണ്… ഇനി അവിടെ എത്തുമ്പോൾ ഒരുപാട് വൈകും.. പ്രതാപൻ തിടുക്കം കൂട്ടി.
വൈകാതെ അവർ യാത്ര പറഞ്ഞു പാലക്കാടേക്ക് തിരിച്ചു.
ശിൽപ നല്ല കുട്ടിയാണ്… എനിക്ക് ഒരുപാട് ഇഷ്ടവും ആയിരുന്നു.. എന്നാലും ഈ, ആരോരും ഇല്ലാത്ത കുട്ടിക്കല്ലേ പ്രതാപേട്ട നമ്മുടെ മോൻ ഒരു ജീവിതം കൊടുക്കേണ്ടത്. അതിന്റെ പുണ്യം ഒന്നു വേറെ തന്നെ ആണ്, ഗിരിജ അതുപറയുമ്പോൾ പ്രതാപനും തോന്നി അത് ശരി ആണെന്ന്.
വരട്ടെ നോക്കാം… അയാൾ അത്രമാത്രം പറഞ്ഞൊള്ളു.
മതിലകത്തു തിരിച്ചെത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു.
മുത്തശ്ശിയും ആര്യയും അവരെ കാത്തിരിക്കുക ആയിരുന്നു.
കാർ വന്നു മുറ്റത്തു നിന്നതും ആര്യ വേഗം വന്നു വാതിൽ തുറന്നു.
സംഭവിച്ച കാര്യങ്ങൾ എല്ലാം വള്ളിപുള്ളി വിടാതെ ഗിരിജ അവരെ രണ്ടാളെയും പറഞ്ഞു കേൾപ്പിച്ചു.
എന്റെ മഹദേവാ… എന്തൊക്കെ ആണ് നടന്നത്… ആ കുട്ടി…ഈശ്വരാ പരീക്ഷിച്ചു മതിയായില്ലേ ആ പാവത്തിനെ… പ്രഭാവതിയമ്മക്ക് കണ്ണുനീർ നിയന്ത്രിക്കാനായില്ല..
ആഹ് അതൊക്കെ പോട്ടെ അമ്മേ… ആ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടുവാൻ നമ്മൾക്ക് പ്രാർത്ഥിക്കാം.. പ്രതാപൻ മുറിയിലേക്ക് നടന്നു.
നല്ല ക്ഷീണം ഇല്ലേ മോനേ.. നീ പോയി കുളിച്ചിട്ട് കിടന്നോളു… ഗിരിജ അതും പറഞ്ഞു മുറിയിലേക്ക് നടന്നു.
അത്താഴം കഴിക്കണ്ട് കിടക്കണോ… നീ പോയി കുളിച്ചിട്ട് വാ.. നമ്മൾക്ക് കഴിക്കാം… മുത്തശ്ശി അവനെ നോക്കി പറഞ്ഞു
എല്ലാവരുടെയും ഒപ്പം ഇരുന്നു രണ്ട് ഉരുള ചോറ് കഴിച്ചിട്ട് അവൻ വേഗം മുറിയിലേക്ക് വന്നു.
വല്ലാത്തൊരു ശൂന്യത അവനു അനുഭവപ്പെട്ടു…
ഇന്നലെവരെ തന്റെ മുറിയിൽ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി… 7ദിവസം മാത്രമേ അവൾ ഇവിടെ ഉണ്ടയിരുന്നോള്ളൂ എങ്കിലും…. പാവം… അവൾക്ക് താനും വേദന മാത്രമേ സമ്മാനിച്ചൊള്ളൂ. എത്രമാത്രം ദുരൂഹത നിറഞ്ഞ വഴികളിൽ കൂടെ ആണ് അവൾ സഞ്ചരിച്ചത്…. അവന്റെ കൺകോളയിൽ ഒരു കാർമേഘം ഉരുണ്ടു കൂടി…. എപ്പോളോ ശ്രീഹരിയുടെ കണ്ണുകൾ അടഞ്ഞു.
********
കാലത്തെ കോടതിയിൽ പോകുവാനുള്ള തിരക്കിൽ ആണ് പ്രതാപൻ..
എന്തായാലും താൻ സ്നേഹിച്ച മേനകയുടെ മകൾ അല്ല ഈ പെൺകുട്ടി എന്നു അയാൾക്ക് മദറിൽ നിന്നും വ്യക്തമായി.
കാരണം താൻ ഉദ്ദേശിച്ച മേനകയുടെ അച്ഛൻ ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു. അയാളും ഒത്തു ഒരു തവണ അവൾ സ്കൂളിൽ വരണത് താൻ കണ്ടിട്ടുണ്ട് എന്നു അയാൾക്ക് തോന്നി.
ആഹ്… അവളും ഇതുപോലെ കുടുംബവും ആയിട്ട് എവിടെയോ കഴിയുന്നുണ്ട്…. അയാൾ ഓർത്തു.
നാണമില്ലേ പ്രതാപൻ…. നിനക്ക് പ്രായം ഇത്രയും ആയില്ലേ…. എന്നിട്ട് ഒരു പ്രണയിനിയെ അന്വഷണം…. അവന്റെ മനസാക്ഷി അവനെ കുത്തിനോവിച്ചു.
ഏട്ടാ… ഇതേ… ഡ്രെസ് അയൺ ചെയ്തത്… ഗിരിജ ആയാൾക്ക് ഓഫീസിൽ പോകുമ്പോൾ ധരിക്കുവാൻ ഉള്ള ഷർട്ടും ആയിട്ട് അവിടേക്ക് വന്നു.
ഒരു നിമിഷം കൊണ്ട് അയാൾ ഭാര്യയെ വാരി പുണർന്നു..
ഇതെന്താ… ഇത്.. നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ മനുഷ്യ…ആ കുട്ട്യോൾ എങ്ങാനും കണ്ടാൽ… ഗിരിജ അയാളോട് തട്ടി കയറിയിട്ട് അവിടെ നിന്നും ഇറങ്ങി പോയി.
പ്രതാപൻ നീലക്കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു..
തനിക്ക് മറ്റെന്തിനെകാളും വലുത് തന്റെ കുടുംബം ആണ്.. അത് എന്നും പവിത്രമായി ഇരിക്കും.. ഭഗവാനെ…..എന്റെ ശ്രീകുട്ടനെ വിഷമിപ്പിക്കരുതേ.. അയാൾ മനസിൽ പ്രാർത്ഥിച്ചു.
പക്ഷേ… പ്രതാപൻ… ഒരു കൗമാരക്കാരന്റെ ആദ്യത്തെ പ്രണയം…. അത് എന്നും അയാളുടെ ഓർമയിൽ കാണും…
ഒരിക്കലും അത് മായില്ല….
പ്രണയം…. അനശ്വരമാണ്..അയാളുടെ കാതിൽ ആരോ മന്ത്രിച്ചു. …….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…