Kerala

സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന; 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. രാവിലെ രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടതിന് ശേഷമാണ് ധനമന്ത്രി പാർലമെന്റിലേക്ക് എത്തിയത്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ എട്ടാമത്തെ ബജറ്റാണിത്.

സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. 1.7 കോടി കർഷകർക്ക് ഇത് സഹായകരമാകും. കാർഷിക ഉത്പാദനം വർധിപ്പിക്കു, വിള വൈവിധ്യം കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനം മികച്ചതാക്കുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം

പച്ചക്കറി-പഴം ഉത്പാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേകം പദ്ധതി ഒരുക്കും. സംസ്ഥാനങ്ങളുമായി ചേർന്നാകും പദ്ധതി.
100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം. മഖാന കർഷകരെ ശാക്തീകരിക്കാൻ ബിഹാറിന് മഖാന ബോർഡ്. പരുത്തി കർഷകർക്കായി പ്രത്യേക പ്രഖ്യാപനം. പിഎം കിസാൻ ആനുകൂല്യം വർധിപ്പിക്കും. കിസാൻ പദ്ധതികളിലെ വായ്പാ പരിധി ഉയർത്തി.

Related Articles

Back to top button
error: Content is protected !!