Kuwait

അല്‍ ഖുറൈന്‍ കള്‍ച്ചറല്‍ ഫെസ്റ്റിവനിലന് ഫെബ്രുവരി മൂന്നിന് തുടക്കമാവും

കുവൈറ്റ് സിറ്റി: അല്‍ ഖുറൈന്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ 30ാമത് എഡിഷന് ഫെബ്രുവരി മൂന്നിന് തുടക്കമാവുമെന്ന് എന്‍സിസിഎഎല്‍(നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചര്‍, ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ്) അറിയിച്ചു. തേര്‍ട്ടി ഇയേഴ്‌സ് ഓഫ് ലീഡര്‍ഷിപ്പ് ആന്റ് ഗിവിങ് എന്ന മുദ്രാവാക്യവുമായാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ നടക്കുക. കലയും സാഹിത്യവും സംഗീതവും ഇന്റെലെക്ച്വല്‍ സെമിനാറുകളുമായി ഫെബ്രുവരി 12 വരെയാണ് ആഘോഷ പരിപാടികള്‍ നീണ്ടുനില്‍ക്കുക.

അതി വിശിഷ്ടമായ ഒരുകൂട്ടം പരിപാടികളാണ് ഇത്തവത്തെ അല്‍ ഖുറൈന്‍ കള്‍ചറല്‍ ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്നതെന്ന് കള്‍ചര്‍ സെക്ടര്‍ അസി. സെക്രട്ടറി ആയിശ അല്‍ മഹ്മൂദ് വ്യക്തമാക്കി. സമകാലിക കാലവുമായി കലാപരമായും സാഹിത്യപരമായുമെല്ലാം ചേര്‍ന്നുനില്‍ക്കുന്ന പരിപാടികളാവും അവയെന്നും അവര്‍ സൂചന നല്‍കി.

Related Articles

Back to top button
error: Content is protected !!