Kerala

വിഴിഞ്ഞത്ത് നിയമവിരുദ്ധ മത്സ്യബന്ധനംനടത്തി: കൊല്ലം സ്വദേശിയുടെ ബോട്ട് പിടിച്ചെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു. കൊല്ലം സ്വദേശിയുടെ ട്രോളർ ബോട്ടാണ് മറൈൻ എൻഫോഴ്സ്മെൻറ് പിടിച്ചെടുത്തത്. കൊല്ലം സ്വദേശി ജോണി ഇമ്മാനുവൽ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ബോട്ടാണ് വിഴിഞ്ഞം തീരത്ത് നിന്നും ആറ് കിലോമീറ്റർ ഉള്ളിൽ മത്സ്യബന്ധനം നടത്തിയത്.

വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിനിടയിലാണ് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് കണ്ടെത്തിയത്. സംഭവത്തിൽ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കും.

കഴിഞ്ഞയാഴ്ച്ച മതിയായ രേഖകൾ ഇല്ലാതെ കേരള തീരത്ത് കറങ്ങിയ തമിഴ്നാട് ബോട്ടടക്കം കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കടലിൽ‌ കറങ്ങിയ ബോട്ട് കോസ്റ്റ് ഗാർഡാണ് പിടികൂടിയത്. ജീവനക്കാരോട് രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടി ഇതോടെയാണ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തത്. തൂത്തുക്കുടി സ്വദേശി സുമതിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് കൈമാറി.

Related Articles

Back to top button
error: Content is protected !!