National

അവസാന മാവോയിസ്റ്റായ ലക്ഷ്മിയും കീഴടങ്ങി; കർണാടക ഇനി മാവോയിസ്റ്റ് രഹിത സംസ്ഥാനം

കർണാടകയിലെ അവസാന മാവോയിസ്റ്റായി കണക്കാക്കപ്പെടുന്ന ലക്ഷ്മി കീഴടങ്ങി. ഞായറാഴ്ച ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ വിദ്യ കുമാരി, എസ് പി അരുൺ കെ എന്നിവരുടെ സാന്നിധ്യത്തിലാണ് കീഴങ്ങിയത്. 2020ൽ ആന്ധ്രപ്രദേശിൽ കീഴടങ്ങിയ മാവോയിസ്റ്റുകളായ ശ്രീപൽ, ഭർത്താവ് സലിം എന്നിവർക്കൊപ്പമാണ് ലക്ഷ്മി കീഴടങ്ങാനെത്തിയത്

ആന്ധ്രപ്രദേശിൽ ഒളിവിലായിരുന്ന ലക്ഷ്മിയുടെ പേരിൽ ഉഡുപ്പി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മൂന്ന് കേസുകളുണ്ട്. പോലീസുമായുള്ള വെടിവെപ്പ്, ആക്രമണം, മാവോയിസത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് തുടങ്ങിയ കേസുകളാണിത്. നേരത്തെ കീഴടങ്ങാൻ ആലോചിച്ചിരുന്നതാണെന്നും ഇപ്പോൾ കീഴടങ്ങൽ കമ്മിറ്റി രൂപീകരിച്ചതിനാൽ ഇത് സുഗമമായെന്നും ലക്ഷ്മി അറിയിച്ചു

കീഴടങ്ങൽ പാക്കേജ് പ്രഖ്യാപിച്ചതിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലക്ഷ്മി നന്ദി അറിയിച്ചു. തനിക്കെതിരായ കേസുകൾ ഒഴിവാക്കണമെന്ന് കാണിച്ച് ലക്ഷ്മി അപേക്ഷ നൽകിയിട്ടുണ്ട്. കീടങ്ങൽ പാക്കേജ് പ്രകാരം എ കാറ്റഗറിയിലുള്ള മാവോയിസ്റ്റുകൾക്ക് ഏഴ് ലക്ഷം രൂപയാണ് നൽകുക. മൂന്ന് വർഷങ്ങളിലായി ഘട്ടങ്ങളായാണ് പണം നൽകുന്നത്. ഇത് കൂടാതെ വിദ്യാഭ്യാസം, പുനരധിവാസം, ജോലി തുടങ്ങിയവയും നൽകും.

Related Articles

Back to top button
error: Content is protected !!