കൂത്താട്ടുകുളം കൗൺസിൽ യോഗത്തിൽ ബഹളം; യുഡിഎഫിനൊപ്പം പ്രതിഷേധിച്ച് കലാ രാജു
കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങൾ നൽകിയ നോട്ടീസിന് അനുമതി നൽകാതെ ചർച്ചയിലേക്ക് കടന്നതോടെയാണ് ബഹളമായത്. ചർച്ച ആരംഭിച്ച ഉടനെ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം യുഡിഎഫ് അംഗങ്ങളുയർത്തി.
ഇതോടെ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. യുഡിഎഫ് അംഗങ്ങൾ നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുകളും കയ്യിലേന്തി പ്രതിഷേധിച്ചു. യുഡിഎഫ് അംഗങ്ങൾക്കൊപ്പം സിപിഎം അംഗമായ കലാ രാജുവും പ്രതിഷേധിച്ചു. യുഡിഎഫിനൊപ്പം ഈ വിഷയത്തിൽ നിൽക്കുമെന്ന് കലാ രാജു വ്യക്തമാക്കി. പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് യുഡിഎഫിന് നൽകുകയെന്നും അധ്യക്ഷയുടെ രാജി ആവശ്യത്തിൽ പിന്തുണക്കുമെന്നും കലാ രാജു പറഞ്ഞു.
നഗരസഭ അധ്യക്ഷ കൊടുത്തത് കള്ളക്കേസാണെന്നും പിൻവലിക്കണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭയുടെ വാഹനം എങ്ങനെ പോലീസ് പിടിച്ചുവെന്നും ഇതിനുള്ള സാഹചര്യം എന്തായിരുന്നുവെന്നും യുഡിഎഫ് അംഗങ്ങൾ ചോദിച്ചു