National

ഡൽഹിയിൽ നാളെ ജനം വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഡൽഹിയിൽ നടക്കാനിരിക്കെ ഇന്ന് നിശബ്ദ പ്രചാരണം. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ചൂടുപിടിച്ച പരസ്യപ്രചാരണങ്ങൾക്കൊടുവിൽ അവസാന വോട്ടും ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികളും സ്ഥാനാർഥികളും.

വോട്ടെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 220 അർധസൈനിക യൂണിറ്റുകളും 30,000 പോലീസ് ഉദ്യോഗസ്ഥരെയും ഡൽഹിയിൽ വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിക്കും.

മദ്യനയ അഴിമതി കേസും കെജ്രിവാളിന്റെ വസതിക്ക് കോടികൾ ചെലവാക്കിയെന്നുമുള്ള ആരോപണങ്ങൾ പ്രചാരണങ്ങൾ തുടക്കത്തിൽ എഎപിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ ക്ഷേമപദ്ധതികളിലേക്ക് ശ്രദ്ധ തിരികെ എത്തിക്കാൻ കെജ്രിവാളിന് സാധിച്ചു. അവസാന ദിവസങ്ങളിൽ ബിജെപിയും പ്രചാരണത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതും കണ്ടു.

Related Articles

Back to top button
error: Content is protected !!