Kerala
തേനി ലോവർ ക്യാമ്പിൽ ജോലി കഴിഞ്ഞ് മടങ്ങിയ തൊഴിലാളി സ്ത്രീ കാട്ടാന ആക്രമണത്തിൽ മരിച്ചു
തമിഴ്നാട് തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂർ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതിയാണ്(55) മരിച്ചത്.
ഇന്നലെ വൈകുന്നേരം തോട്ടത്തിൽ നിന്നും പണി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ഭർത്താവിനൊപ്പം വനാതിർത്തിയിലൂടെ പോകുമ്പോൾ വനത്തിൽ നിന്നുമെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഉടനെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.