Kerala
അരുവിക്കരയിൽ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു
തിരുവനന്തപുരം അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല സ്വദേശി അഭിലാഷാണ്(26) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇന്ന് പുലർച്ചെയാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടത്
ഇന്നലെ രാത്രി 11 മണിയോടെ അഭിലാഷ് ഊഞ്ഞാലിൽ ഇരുന്ന് ഫോൺ ചെയ്യുന്നത് വീട്ടുകാർ കണ്ടിരുന്നു. പുലർച്ചെയാണ് കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടത്. കേരള വിഷൻ ഹരിശ്രീ കേബിൾ ടിവി ജീവനക്കാരനാണ്
ഊഞ്ഞാലിൽ ഇരുന്ന് കറങ്ങവെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചെന്നാണ് സംശയം. സംഭവസമയത്ത് സഹോദരിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.