Kerala

എഐ വഴി ഉത്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടും, ചൂഷണം വർധിക്കും: എംവി ഗോവിന്ദൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഐ സംവിധാനം വഴി ഉത്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്നും ചൂഷണത്തിന് വഴിവെക്കുമെന്നും എംവി ഗോവിന്ദൻ ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു. സോഷ്യലിസത്തിലേക്കുള്ള വഴിയാണ് എഐ എന്നായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂരിൽ അദ്ദേഹം പറഞ്ഞത്

അതേസമയം എഐ തൊഴിൽ ഇല്ലാതാക്കുമെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയത്ിതന് പിന്നാലെയാണ് നിലപാടുമാറ്റം. 10 ലക്ഷം കോടി ധനസമാഹരണമാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുക വഴിയാണ് പണം കണ്ടെത്തുന്നത്. ഒരു സമൂഹത്തിന്റെ ജീർണതയാണ് സനാതന ധർമത്തിന് വേണ്ടി വാദിക്കുന്നവർ പ്രതിഫലിപ്പിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു

കേരളത്തിന് കിട്ടേണ്ട അവകാശം പോലും നിഷേധിച്ചു. വയനാട് ദുരന്തമടക്കം പറഞ്ഞ് സഹായം ആവശ്യപ്പെട്ട കേരളത്തെ പൂർണമായി അവഗണിച്ചു. ജോർജ് കുര്യൻ എന്ത് രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. അടുത്ത നവംബർ ഒന്നിന് അതി ദരിദ്രർ ഇല്ലാത്ത ഏക ഇന്ത്യൻ സംസ്ഥാനമാകും കേരളം. അപ്പോഴാണ് ദരിദ്രർ ആകണമെന്ന് ജോർജ് കുര്യൻ പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!