Kerala
കെഎംസിസി നേതാവിനെ റിയാദിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ ഷമീർ അലിയാരെ സൗദി അറേബ്യയിലെ റിയാദിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ്.
ഞായറാഴ്ച മുതൽ ഷമീറിനെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
അപ്പോഴാണ് മരണവിവരം പോലീസ് അറിയിച്ചത്. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ട്. ആക്രമിക്കപ്പെട്ടതാണെന്നാണ് സൂചന.