Technology

ഇനി കല്യാണവും വാട്സ്ആപ്പിൽ പ്ലാൻ ചെയ്യാം; വ്യൂ വൺസ് ഫോട്ടോ ലാപ്പിലും കാണാം

ഒരു ചെറിയ പരിപാടി ആസൂത്രണം ചെയ്യണമെങ്കിൽപ്പോലും വളരെയേറെ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യേണ്ട എന്ന് തീരുമാനിക്കണം, സമയം, സ്ഥലം, എത്തേണ്ടവർ, മറ്റ് സന്നാഹങ്ങൾ അ‌ങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ ഉണ്ടാകും. ഇവയെല്ലാം ​കൈകാര്യം ചെയ്യുക എന്നത് അ‌ത്ര ഈസിയായിട്ടുള്ള കാര്യം ആയിരുന്നില്ല. എന്നാൽ പുതിയ വാട്സ്ആപ്പ് ഫീച്ചർ എത്തുന്നതോടെ ചെറിയ പരിപാടി മാത്രമല്ല, വമ്പൻ കല്യാണം വരെ നമുക്ക് ചാറ്റിലൂടെ പ്ലാൻ ചെയ്യാം. അ‌തായത് വാട്സ്ആപ്പ് ഇവന്റ് പ്ലാനിങ് ഫീച്ചർ ഇപ്പോൾ ​പ്രൈവറ്റ് ചാറ്റുകളിലേക്കും കൊണ്ടുവരാൻ പോകുന്നു ചാറ്റ് ഇവന്റ്സ് (Chat events) എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.

നേരത്തെ ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമാണ് ഇവന്റ് പ്ലാനിങ് ഫീച്ചർ ലഭ്യമായിരുന്നത്. ഇപ്പോൾ വാട്സ്ആപ്പ് അ‌ത് സ്വകാര്യ ചാറ്റുകളിലേക്കും ലഭ്യമാക്കിയിരിക്കുന്നു. ഈ പുതിയ ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ അപ്പോയിന്റ്‌മെന്റുകൾ സൃഷ്ടിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കൂടുതൽ സൗകര്യങ്ങൾ നൽകുന്നു. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ സ്വകാര്യ ചാറ്റുകളിൽ നിന്ന് ഇവന്റുകൾ സൃഷ്ടിക്കുന്ന ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വാബീറ്റഇൻഫോ (WABetaInfo) ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മീറ്റിംഗുകൾ ആസൂത്രണം ചെയ്യാനും ഓർമ്മക്കുറിപ്പുകൾ സജ്ജീകരിക്കാനും ചാറ്റുകളിൽ നേരിട്ട് അപ്പോയിന്റ്‌മെന്റുകൾ ഏകോപിപ്പിക്കാനും” പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. മാത്രമല്ല, ലൊക്കേഷനുകൾ സെറ്റ് ചെയ്യാനോ, ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലിങ്കുകൾ ചേർക്കാനോ പോലും പുതിയ ഫീച്ചറിന് സാധിക്കും. മീറ്റിംഗുകളും മറ്റ് അപ്പോയിന്റ്‌മെന്റുകളും കൈകാര്യം ചെയ്യുന്നതിന് ഒരു പ്രത്യേക കലണ്ടർ ആപ്പിന് പകരം വാട്സ്ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുക എന്നതാണ് ഈ ഫീച്ചറിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.

ആളുളെ ഇവന്റുകളിലേക്ക് നേരിട്ട് ക്ഷണിക്കുന്നതിന് ഒരു പുതിയ ആപ്പ് അ‌വതരിപ്പിക്കാൻ ആപ്പിൾ തയാറെടുക്കുന്നു എന്ന നേരത്തെ 9to5Mac റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇവന്റ് പ്ലാനിങ്ങിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടുള്ള ഫീച്ചർ സ്വകാര്യ ചാറ്റുകളിലേക്ക് വാട്സ്ആപ്പ് ലഭ്യമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്തകൂടി എത്തിയിട്ടുണ്ട്. വ്യൂ വൺസ് മെസേജുകൾ പ്രധാന ഡി​വൈസിന് പുറമേ മറ്റ് ​ഡി​വൈസുകളിലും കാണുന്നതിനുള്ള സൗകര്യം വാട്സ്ആപ്പ് ഉടൻ അ‌വതരിപ്പിക്കും എന്നതാണ് അ‌ത്. നിലവിൽ രജിസ്റ്റർ ചെയ്ത പ്രാഥമിക ഡി​വൈസിൽ മാത്രമേ ഈ ഫീച്ചർ ലഭിക്കൂ.

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കായി വാട്സ്ആപ്പ് നേരത്തെ ലഭ്യമാക്കിയിട്ടുള്ളതാണ് വ്യൂ വൺസ് ഫീച്ചർ. വീഡിയോ, ഫോട്ടോ, വോയിസ് മെസേജുകൾ എന്നിവ ഒരു തവണ മാത്രം കാണാൻ സാധിക്കുകയും ഒരു തവണ ഓപ്പൺ ചെയ്തുകഴിഞ്ഞാൽ അ‌പ്രത്യക്ഷമാകുകയും ചെയ്യുന്ന വിധത്തിൽ മെസേജ് ​അ‌യയ്ക്കാൻ വ്യൂ വൺസ് ഫീച്ചർ സഹായിക്കുന്നു. പലരും ഒന്നിലധികം ഡി​വൈസുകളിൽ ഒരേ വാട്സ്ആപ്പ് അ‌ക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്.

എന്നാൽ വ്യൂ വൺസ് മെസേജുകൾ നിലവിൽ പ്രധാന ഡി​വൈസിൽ മാത്രമാണ് കാണാൻ സാധിക്കുക. പക്ഷേ view once feature for linked devices വാട്സ്ആപ്പ് അ‌വതരിപ്പിക്കുമ്പോൾ പ്രധാന ഡി​വൈസിന് പുറമേ പിസി, ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ, അല്ലെങ്കിൽ സ്മാർട്ട്‌ഫോണുകൾ എന്നിവയുൾപ്പെടെ ലിങ്ക് ചെയ്‌ത മറ്റ് ഡി​വൈസുകളിലും ഈ മെസേജുകൾ കാണാം.

ഈ പുതിയ ഫീച്ചർ എപ്പോഴാണ് എല്ലാവർക്കുമായി ലഭ്യമാകുക എന്ന് ഇപ്പോൾ വ്യക്തമല്ല. പക്ഷേ വാട്സ്ആപ്പ് ഈ ഫീച്ചർ ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ പുറത്തിറക്കിയിട്ടുണ്ട്. ഏതാനും ബീറ്റാ ടെസ്റ്റർമാർക്ക് (2.25.3.7 പതിപ്പിനൊപ്പം) ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്, അ‌തിനാൽ അ‌ധികം ​വൈകാതെ ഈ സൗകര്യം എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കളിലേക്കും എത്തും എന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button
error: Content is protected !!