Kerala
കോഴിക്കോട്ടെ ബസ് അപകടം: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കോഴിക്കോട് അരയിടത്തുപാലത്തെ ബസ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുഹമ്മദ് സാനിഹ് എന്നയാളാണ് മരിച്ചത്. ഇന്നലെ നിയന്ത്രണം വിട്ട് മറിഞ്ഞ ബസിന് മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. ഇദ്ദേഹത്തിന്റെ ദേഹത്തേക്കാണ് ബസ് മറിഞ്ഞത്
ഇന്നലെ വൈകുന്നേരം 4.15ഓടെയാണ് അരയിടത്തുപാലത്ത് വെച്ച് അപകടമുണ്ടായത്. മേൽപ്പാലം അവസാനിക്കുന്നതിന് സമീപത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന അമ്പതോളം പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു.
ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സാനിഹിനെ സമീപത്തുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. സാനിഹിന്റെ തുടയെല്ലിന് അടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു.