ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും, പലസ്തീൻകാർ ഒഴിഞ്ഞുപോകണം: ഡൊണാൾഡ് ട്രംപ്
യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ-ഹമാസ് യുദ്ധം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞുപോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്
നിർണായക കൂടിക്കാഴ്ചയിൽ രണ്ടാംഘട്ട വെടിനിർത്തൽ കരാറിനെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ഗാസയെ പുനർനിർമിച്ച് മനോഹരമാക്കാൻ അമേരിക്കക്ക് സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. ഗാസക്ക് സ്ഥിരമായ ബാവിയില്ല. യുദ്ധത്തിൽ തകർന്ന ഗാസയിൽ ആർക്കും താമസിക്കാൻ സാധിക്കില്ല
ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങൾ പലസ്തീൻകാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇസ്രായേലിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും നല്ല സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു പ്രതികരിച്ചത്. ലോകം ശ്രദ്ധിക്കേണ്ട ആശയമാണ് ട്രംപ് മുന്നോട്ടുവെച്ചതെന്നും നെതന്യാഹു പറഞ്ഞു.