Kerala
എന്റെ സംസ്കാരത്തെ മനസിലാക്കുന്നു; കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത
മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത. ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തതിന്റെ ചിത്രങ്ങൾ നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിശാലമായ സംസ്കാരത്തെ വില മതിക്കുന്നുവെന്ന് സംയുക്ത സ്നാനം ചെയ്തതിന്റെ ചിത്രങ്ങൾക്കൊപ്പം കുറിച്ചു
ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിന്റെ അർഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിന്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിന് വേണ്ടി ഞാൻ എന്റെ സംസ്കാരത്തെ മനസിലാക്കുന്നുവെന്നും സംയുക്ത കുറിച്ചു
ദക്ഷിന്ത്യേൻ ചിത്രങ്ങളിൽ സജീവമായ താരമാണ് സംയുക്ത. 2016ൽ പോപ്കോൺ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സംയുക്ത സജീവമാണ്.