Kerala
വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡറുകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക; ഉത്തരവിറക്കി ട്രംപ്
![](https://metrojournalonline.com/wp-content/uploads/2025/01/donald-trump-780x470.avif)
ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി അമേരിക്ക. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. വനിതാ അത്ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ സംരക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു
ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷൻമാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കുമെന്നും ട്രംപ് പറഞ്ഞു
ട്രാൻസ്ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു.