Kerala
മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി
![](https://metrojournalonline.com/wp-content/uploads/2024/09/police-780x470.webp)
കോഴിക്കോട് മുക്കത്ത് സങ്കേതം ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നി പ്രതികളാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്. ഹോട്ടലുടമയും മുഖ്യപ്രതിയുമായ ദേവദാസിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
റിയാസിനെയും സുരേഷിനെയും അറസ്റ്റ് ചെയ്ത ശേഷം മൂന്ന് പേരെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് ആലോചന. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പോലീസ് വൈകാതെ പൂർത്തിയാക്കും.
ശനിയാഴ്ചയാണ് യുവതിയുടെ താമസ സ്ഥലത്ത് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ സുരേഷും റിയാസും അതിക്രമിച്ച് കയറി ചെല്ലുന്നത്. മൂന്ന് പേരും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി നൽകിയ പരാതി. പ്രാണരക്ഷാർഥം കെട്ടിടത്തിൽ നിന്ന് ചാടിയ യുവതി നട്ടെല്ലിന് അടക്കം പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.