Kerala

അടൂരിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

അടൂർ മിത്രപുരം നാൽപതിനായിരംപടി ഭാഗത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അടൂർ അമ്മകണ്ടകര അമൽ(20), നിശാന്ത്(23) എന്നിവരാണ് മരിച്ചത്.

രാത്രി പന്ത്രണ്ടരയോടെയാണഅ അപകടം. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. അടൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിൽ.

Related Articles

Back to top button
error: Content is protected !!