National

വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രസീലിയന്‍ ഇതിഹാസം മാഴ്‌സലോ

ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം മാഴ്‌സലോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ 36ാം വയസിലാണ് മാഴ്‌സലോ വിരമിക്കൽ അറിയിച്ചത്. സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന താരമാണ് മാഴ്‌സലോ.

18ാം വയസിൽ റയലിലെത്തിയ മാഴ്‌സലോ ഒന്നര പതിറ്റാണ്ട് കാലത്തോളം മാഡ്രിഡിന്റെ വിശ്വസ്തനായി തുടർന്നു. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ആറ് ലാലീഗയുമടക്കം റയലിന്റെ 25 കിരീട നേട്ടങ്ങളിൽ പങ്കാളിയായി.

58 മത്സരങ്ങളിൽ ബ്രസീലിന്റെ കുപ്പായം അണിഞ്ഞ താരം 2103ലെ കോൺഫെഡറേഷൻ കപ്പ് നേടിയ ടീമിലും ഉൾപ്പെട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!