National
ചട്ട ലംഘനം: 18 മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി UGC
![ഡോക്ടർ 1200](https://metrojournalonline.com/wp-content/uploads/2025/02/images1_copy_2048x1536-780x470.avif)
ന്യൂഡൽഹി : ചട്ടലംഘനം നടത്തിയ 18 മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യു ജി സി. റാഗിങ് തടയാനുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച സംഭവിച്ച കോളേജുകൾക്കാണ് നോട്ടീസ് നൽകിയത്.
ഈ കോളേജുകളുടെ പട്ടികയും യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ പുറത്തിറക്കി.
ആന്ധ്രയിലെ 3 മെഡിക്കൽ കോളേജുകൾ, ആസാം, ബീഹാർ, ഡൽഹി, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലെ 2 വീതം മെഡിക്കൽ കോളേജുകൾ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓരോ മെഡിക്കൽ കോളേജുകൾ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.