Kerala
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; വിവിധ പരിപാടികളിൽ പങ്കെടുക്കും

വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിൽ മൂന്ന് ദിവസങ്ങളിലായി പ്രിയങ്ക പങ്കെടുക്കും. ബൂത്തുതല നേതാക്കൻമാരുടെ കൺവെൻഷനിലും പ്രിയങ്ക പങ്കെടുക്കും
പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകുന്നേരം പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തും. ഇന്ന് രാവിലെ 9.30ന് മാനന്തവാടിയിലും 12ന് ബത്തേരിയിലും രണ്ട് മണിക്ക് കൽപ്പറ്റയിലുമാണ് പരിപാടികൾ
നാളെയും മറ്റന്നാളുമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും. ഫെബ്രുവരി 10 വരെ പ്രിയങ്ക ഗാന്ധി വയനാട്ടിലുണ്ടാകും.