പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ എന്ന് ട്രംപ്; പേപ്പർ സ്ട്രോ മണ്ടത്തരം, പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കും
![](https://metrojournalonline.com/wp-content/uploads/2025/02/plastic-780x470.avif)
പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രവാക്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പേപ്പർ സ്ട്രോകൾ വേണ്ടെന്നും പ്ലാസ്റ്റിക് സ്ട്രോകൾ മതിയെന്നും ട്രംപ് പറഞ്ഞു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ പരിസ്ഥിതി സൗഹൃദ കടലാസ് സ്ട്രോകൾ പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ അടുത്താഴ്ച ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു
പ്ലാസ്റ്റിലേക്ക് മടങ്ങുക എന്ന മുദ്രവാക്യവുമായാണ് പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. പേപ്പർ സ്ട്രോകൾ പ്രോത്സാഹിപ്പിക്കാനുള്ള ബൈഡന്റെ തീരുമാനം മണ്ടത്തരമാണെന്നും ട്രംപ് കുറ്റപ്പെടുത്തി
2020 തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ട്രംപിന്റെ പ്രചാരണ സംഘം ബ്രാൻഡഡ് പ്ലാസ്റ്റിക് സ്ട്രോകൾ വിതരണം ചെയ്തിരുന്നു. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാൻ ലോകമെമ്പാടും ശ്രമം നടക്കുന്നതിനിടെയാണ് ട്രംപിന്റെ പ്ലാസ്റ്റിക് സ്നേഹം