Kerala
മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളിയായ നൃത്താധ്യാപിക മരിച്ചു
![](https://metrojournalonline.com/wp-content/uploads/2025/02/aleesha-780x470.avif)
മൈസൂരുവിൽ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിയായ നൃത്താധ്യാപിക മരിച്ചു. ജോസി-റീന ദമ്പതികളുടെ മകൾ അലീഷയാണ് മരിച്ചത്. ഭർത്താവ് ജോബിനൊപ്പം നൃത്തപരിപാടിക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിയുകയാിയരുന്നു.
ഗുരുതരമായി പരുക്കേറ്റ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യസ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു
മാന്തവാടിയിൽ എബിസിഡി എന്ന നൃത്തവിദ്യാലയം നടത്തി വരികയായിരുന്നു. ടിവി ചാനലുകളിലടക്കം നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരമാണ് അലീഷ. ഭർത്താവ് ജോബിൻ ചികിത്സയിൽ തുടരുകയാണ്.