Kerala
പത്ത് പേരുമായി പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി; എല്ലാവരും മരിച്ചതായി സ്ഥിരീകരണം
![](https://metrojournalonline.com/wp-content/uploads/2025/02/fli-780x470.avif)
അമേരിക്കയിലെ അലാസ്‌കയിൽ നിന്ന് പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ചയാണ് സിംഗിൾ എഞ്ചിൻ വിമാനം കാണാതായത്.
യുഎസ് കോസ്റ്റ് ഗാർഡാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും മരിച്ചു. മൂന്ന് മൃതദേഹങ്ങൾ വിമാനത്തിനുള്ളിൽ നിന്ന് കണ്ടെത്തി. പ്രദേശവാസികളുടെ സഹായത്തോടെയാണ് വിമാനത്തിനായുള്ള തെരച്ചിൽ നടന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37ന് പുറപ്പെട്ട് നോർത്തേൺ സൗണ്ട് ഏരിയക്ക് മുകളിലൂടെ സഞ്ചരിക്കുകയും 3.16ന് അവസാനമായി വിവരങ്ങൾ കൈമാറുകയും ചെയ്‌തെന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നത്.