Kerala
ഞാൻ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചിട്ടില്ല; ഡൽഹി ഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക ഗാന്ധി
![priyanka-gandhi](https://metrojournalonline.com/wp-content/uploads/2024/11/priyanka-gandhi-1-780x470.avif)
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തെയും കോൺഗ്രസിന്റെ ദയനീയ പ്രകടനത്തെയും കുറിച്ച് പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞ് മാറി വയനാട് എംപി പ്രിയങ്ക ഗാന്ധി. അതേ കുറിച്ച് തനിക്ക് അറിയില്ലെന്നും താൻ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചില്ലെന്നും പ്രിയങ്ക ഗാന്ധി കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു
മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. മൂന്ന് ദിവസം കേരളത്തിൽ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്തുതല നേതാക്കളുടെ കൺവെൻഷനുകളിൽ പങ്കെടുക്കും
പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദർശനം നടത്തും.