Kerala
ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവിത മരിച്ചു. തൃശ്ശൂർ സ്വദേശി മനീഷയാണ്(25) മരിച്ചത്.
ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഫോണിൽ സംസാരിച്ച് നിൽക്കവെയാണ് സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെട്ടത്.
ഇരുവരും മെഡിസിറ്റി ആശുപത്രിയിലെ ജീവനക്കാരാണ്. കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.