പ്രണയം: ഭാഗം 23
![pranayam kannante radha](https://metrojournalonline.com/wp-content/uploads/2024/12/pranayam-kannante-radha-780x470.avif)
എഴുത്തുകാരി: കണ്ണന്റെ രാധ
ആർദ്രമായി അവൻ വിളിച്ചു
“എന്തോ….
” ഐ ലവ് യു…
അവനത് പറഞ്ഞപ്പോൾ അവളുടെ ശരീരത്തിൽ മുഴുവൻ ഒരു തരിപ്പ് അനുഭവപ്പെട്ടു
തനിക്ക് അത്രമേൽ പ്രിയപ്പെട്ട ആളിൽ നിന്നും കേൾക്കാൻ അത്രമേൽ പ്രിയമുള്ള ഒരു വാക്ക്..
” ഐ ലവ് യു ടു….
ഏറെ സ്നേഹത്തോടെ അവളും പറഞ്ഞു,
” എങ്കിൽ ശരി! രാവിലെ വിളിക്കാം,
അവൻ ഫോൺ കട്ട് ചെയ്തു. ഫോൺ വെച്ചതും അവൾ ആദ്യം വിളിച്ചത് വീണയേയാണ്.
അവൾ ഉറങ്ങിയിട്ടുണ്ടാവും എന്ന് ഉറപ്പായിരുന്നു എങ്കിലും വിളിക്കാതിരിക്കാൻ തോന്നിയില്ല. തന്റെ പ്രണയത്തെ അടിമുടി അറിഞ്ഞവളാണ്. ആ അവളോട് പറയാതിരിക്കുന്നത് എങ്ങനെയാണ്.
” ഹലോ…
അമ്പരപ്പോടെയാണ് അവൾ ഫോൺ എടുത്തത്.
കുറച്ചു മുൻപ് സർവ്വം തകർന്ന കീർത്തനയാണ് സംസാരിച്ചത് അതുകൊണ്ടുതന്നെ അവളുടെ കാര്യം ഓർത്ത് വലിയ ഭയമായിരുന്നു വീണയ്ക്ക്. കിടക്കുന്നതിനു മുൻപ് അവളെ ഒന്ന് വിളിച്ചിരുന്നുവെങ്കിലും ഫോൺ എടുത്തിരുന്നില്ല.
“: എടാ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു, എനിക്ക് പനിയായിരുന്നു..
” ഇതിനിടെ നീ ഹോസ്പിറ്റലിൽ ഒക്കെ പോയോ.,?
” ഒട്ടും വയ്യായിരുന്നു നീ ഉറങ്ങിയിരുന്നില്ലേ.?
” ഉറങ്ങിയില്ല കിടന്നു, കുറച്ചു നേരം ആയിരുന്നു…
” നിനക്കിപ്പോൾ എങ്ങനെയുണ്ട്.?
” കുഴപ്പമില്ല ഞാൻ നിന്നോട് ഒരു കാര്യം പറയാനാ വിളിച്ചത്….
” എന്താടി..
” നന്ദേട്ടൻ…..
അവൾ ഒന്ന് നിർത്തി
” നന്ദേട്ടൻ പുറത്ത് എവിടെയോ പോയിരിക്കുകയായിരുന്നു. ഇപ്പോൾ വന്നിട്ടുണ്ടാവും. നന്ദേട്ടന്റെ കാര്യോർത്ത് നീ വിഷമിക്കേണ്ട ഞാൻ നന്ദേട്ടനോട് സംസാരിക്കുന്നുണ്ട്.
വീണ പറഞ്ഞു
” ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് വീണെ…
“പറ
” നന്ദേട്ടൻ എന്നെ കാണാൻ വന്നിരുന്നു,
“നിന്നെ കാണാനോ..?
” നന്ദേട്ടൻ നിന്നെ കാണാൻ ആയിട്ടാണോ ഇവിടുന്ന് പോയത്.
” . അതെ….
എന്നിട്ട് വീണ പെട്ടെന്ന് എഴുന്നേറ്റിരുന്നു,
“നന്ദേട്ടൻ എന്റെ സ്നേഹം ആക്സെപ്റ്റ് ചെയ്തു.
“എന്ത്..?
കേട്ടത് വിശ്വസിക്കാൻ സാധിക്കാതെ അമ്പരന്നു വീണ…
സംഭവിച്ച കാര്യങ്ങളെല്ലാം തന്നെ കീർത്തനം തുറന്നു പറഞ്ഞു.
സന്തോഷവും അമ്പരപ്പുമെല്ലാം വീണയിൽ നിറഞ്ഞു.
“നന്ദേട്ടൻ ശരിക്കും നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞൊ.?
വീണ ചോദിച്ചു
” ആണെടി പറഞ്ഞു. പറഞ്ഞത് സത്യമാണോ എന്നറിയാനാ. ഞാൻ നിന്നെ വിളിച്ചത് സ്വപ്നം അല്ലെന്ന് ഉറപ്പിക്കാൻ വേണ്ടി.
കീർത്തന പറഞ്ഞപ്പോൾ വീണ ഒന്ന് ചിരിച്ചു
” ഞാൻ പറഞ്ഞില്ലേ നിന്റെ സ്നേഹം സത്യമായതുകൊണ്ട് ഏട്ടൻ അത് എന്താണെങ്കിലും അക്സെപ്റ്റ് ചെയ്യാന് സാധിക്കുന്നു. ഇപ്പോ അത് നിനക്ക് വിശ്വാസമായില്ലേ .?
ഇഷ്ടമാണെന്ന് പറഞ്ഞ സമയത്ത് ഞാൻ അനുഭവിച്ച ഒരു ഫീല് അത് എനിക്ക് പറയാൻ പോലും അറിയില്ല. എങ്കിലും നന്തേട്ടന് എന്നോട് ഈ കാര്യത്തെക്കുറിച്ച് പറഞ്ഞു കൂടിയില്ല. ഞാൻ ഏതായാലും ആ കള്ളനെ രാവിലെ ഒന്ന് കാണട്ടെ… നിനക്ക് സമാധാനായില്ലേ നീ സമാധാനമായിട്ട് കിടന്നുറങ്ങ്.
” ശരി ഞാൻ നിന്നെ രാവിലെ വിളിക്കാം
” ഓക്കേ ഡാ
അവൾ ഫോൺ വെച്ച് കഴിഞ്ഞതും വലിയ സന്തോഷം വീണയ്ക്ക് തോന്നിയിരുന്നു. നന്ദേട്ടൻ അവളുടെ ഇഷ്ടം അംഗീകരിച്ചില്ലെങ്കിൽ അത് വലിയ കഷ്ടമാവുമെന്ന് വീണയ്ക്ക് തോന്നിയിരുന്നു.. കാരണം അത്രത്തോളം ഹൃദയത്തിൽ കൊണ്ട് നടന്നതാണ് നന്ദേട്ടനെ അവൾ സ്നേഹിക്കുന്നത്. ആ സ്നേഹം കാണാതെ പോയാൽ നന്ദേട്ടന്റെ ജീവിതത്തിൽ അത് വലിയ നഷ്ടമാവും എന്ന് തനിക്കറിയാമായിരുന്നു.
ഒരുപാട് നാളുകൾക്കു ശേഷം വളരെ സമാധാനപൂർവ്വം സ്വപ്നങ്ങൾ കണ്ട് തന്നെ അവൾ കണ്ണുകൾ അടച്ചു. രാവിലെ അവൾ കൃഷ്ണന്റെ സൗണ്ട് കേട്ടുകൊണ്ടാണ് ഉണർന്നത്. നോക്കിയപ്പോൾ തന്റെ അരികിൽ തന്നെ അച്ഛൻ ഇരിക്കുന്നു.
വയ്യാന്നു അറിഞ്ഞു വന്നതാണ് പാവം..
” എങ്ങനെയുണ്ടെടാ ഇപ്പോൾ
തന്റെ അരികിൽ ഇരുന്നുകൊണ്ടാണ് അച്ഛന്റെ ചോദ്യം..
” അത്രയ്ക്കൊന്നുമില്ല അച്ഛൻ വെറുതെ പേടിക്കുന്നത് ആണ്
അവൾ അയാളോട് ചേർന്നിരുന്ന പറഞ്ഞു. അന്നുതന്നെ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നിരുന്നു.
ഇന്ദിര ഇല്ലാത്തതു കൊണ്ട് തന്നെ അമ്പലത്തിൽ പോകാമെന്നുള്ള തീരുമാനത്തിൽ കീർത്തനെ എത്തി. അച്ഛൻ അടുത്തുള്ളത് കൊണ്ട് ഇന്ന് നന്ദേട്ടനെ വിളിക്കാൻ കഴിഞ്ഞിരുന്നില്ല. ആൾ ഇടയ്ക്ക് വിളിച്ചപ്പോൾ എടുക്കാനും പറ്റിയില്ല.
അതുകൊണ്ട് അച്ഛൻ കുളിക്കാൻ പോയ സമയം നോക്കി അവൾ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു.
” ഹലോ…
അവന്റെ ചിലമ്പിച്ച ശബ്ദം കേട്ടപ്പോൾ അവന് എന്തോ അസ്വസ്ഥതയുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു..
” എന്തുപറ്റി നന്ദേട്ടാ…?
അവളുടെ ശബ്ദത്തിൽ ആധി നിറഞ്ഞു തന്റെ പനിയില്ലേ അത് ഇങ്ങോട്ട് ഷിഫ്റ്റ് ആയി
ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ അത്ഭുതപ്പെട്ടു പോയിരുന്നു.
” ശരിക്കും പനിയാണോ.?
അവൾ ചോദിച്ചു
” രാവിലെ എഴുന്നേറ്റപ്പോൾ ശരീരത്തിന് ഭയങ്കര കടച്ചിൽ. പിന്നെ ചെറുതായിട്ട് ടെമ്പറേച്ചറും കയറി തുടങ്ങി.. ഇന്നലെ രാത്രിയിലെ തണുപ്പൊക്കെ അടിച്ച് വണ്ടിയിൽ വന്നതല്ലേ. അതായിരിക്കും പനിച്ചത്. തനിക്ക് എങ്ങനെയുണ്ട്.?
” എന്റെ പനിയൊക്കെ മാറി, ഞാൻ വീട്ടിൽ വന്നു.. അച്ഛനുണ്ടായിരുന്നു അതാ ഞാൻ വിളിക്കാതിരുന്നത്..
“മ്മ്മ്… പനി അല്ലെങ്കിലും മറ്റൊരാൾക്ക് കൊടുത്തുകഴിയുമ്പോൾ നമ്മുടെ ദേഹത്ത് നിന്ന് വിട്ടു പൊക്കോളും
” ഞാൻ കാരണം പനിയായി അല്ലേ…
” താൻ കാരണം ഒന്നുമല്ലടോ അത് തണുപ്പൊക്കെ അടിച്ചുകൊണ്ട് ആണ്,സാരമില്ല ഇനി അത് കുറച്ച് വിഷമിക്കേണ്ട. വിഷമിച്ചു അടുത്ത പനി ഉണ്ടാക്കി വെക്കണ്ട. പിന്നെ ചിലപ്പോൾ ഇത് പ്രേമപനി ആണോന്ന് അറിയില്ല, നമ്മുക്ക് ഒരുമിച്ചു വന്നില്ലേ..?
അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചിരി വന്നു പോയി
” ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം, ആവി പിടിക്കാൻ പോവാ…
അവൻ പറഞ്ഞു
ശരി ഫോൺ വെച്ച് കഴിഞ്ഞതും അവൾക്കൊരു സമാധാനം തോന്നിയില്ല. അവൾ നേരെ അച്ഛന്റെ മുറിയിലേക്ക് ചെന്നു.
കുളി കഴിഞ്ഞ് ഇറങ്ങിയ അച്ഛന് ആരോടും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അത്യാവശ്യമായി എവിടേക്ക് വരാമെന്നോ മറ്റോ പറയുന്നത് കേൾക്കാം
” എന്താ മോളെ..?
വാതിൽക്കൽ നിൽക്കുന്ന കീർത്തനയെ കണ്ടുകൊണ്ട് അയാൾ ചോദിച്ചു.
” എനിക്ക് ഒന്ന് വീണയെ കാണണമായിരുന്നു അച്ഛാ, ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടെ.
” പനി പിടിച്ചിരിക്കല്ലേ മോളെ നീ, ഇപ്പോൾ എവിടെയും പോകണ്ട അയാൾ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടി..
” പ്ലീസ് അച്ഛാ… എനിക്ക് വീണയെ ഒന്ന് കാണാൻ വേണ്ടി ആണ്. എന്റെ പനിയൊക്കെ മാറി. ഇവിടെ ഇരുന്നിട്ട് എനിക്ക് ആകെ ബോറടിക്കുന്നു.
” ശരി ഞാനിപ്പോ കമ്പനിയിലേക്ക് പോവുക ആണ്.. പോകുന്ന വഴി നിന്നെ അവിടെ ഇറക്കിയേക്കാം. വേണു ചേട്ടൻ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോൾ ഞാൻ അതിലെ വരാമെന്ന് ആണ് പറഞ്ഞത്. അയാൾ പറഞ്ഞപ്പോൾ അവളുടെ ഉള്ളം തുടിച്ചു. …..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…