Business
റെക്കോഡ് നിരക്കിൽ മഞ്ഞലോഹം; ഇന്നത്തെ സ്വർണവില
![സ്വർണ്ണം](https://metrojournalonline.com/wp-content/uploads/2024/11/Kerala-Gold-Rate-2-1024x576_copy_640x360-png.avif)
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല, ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് വില ഒരിഞ്ച് പോലും താഴേയ്ക്ക് ഇറങ്ങുന്നില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തുന്നത്, ഇതേ വിലയിലാണ് ഇന്നും വിപണി ആരംഭിക്കുന്നത്.
ഇന്നലെ ഗ്രാമിന് വർദ്ധിച്ചത് 15 രൂപയാണ്. ഇതോടെ 22 കാരറ്റ് സ്വർണത്തിൻ്റെ വില 7,945 രൂപയിലെത്തിയിരുന്നു. 120 രൂപ വർദ്ധിച്ച് 63,560 രൂപയിൽഒരു പവൻ സ്വർണവും എത്തി.
ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 7,945 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 8,667 രൂപയുമാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹ 107 രൂപയും കിലോഗ്രാമിന് ₹ 1,07,000 രൂപയുമാണ്.