മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി
തിരുവനന്തപുരം: മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉള്‍പ്പടെ ഉപയോഗിക്കാൻ 24 പുതിയ ടൊയോട്ട ഇന്നോവ കാറുകൾ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ജനറല്‍ അഡ്മിനിസ്ട്രേഷന്റെ പ്രോട്ടോകോള്‍ വിഭാഗം ഉത്തരവിറക്കി.
മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉള്‍പ്പടെ 22 കാറുകളും സംസ്ഥാനത്ത് എത്തുന്ന അതിഥികള്‍ക്കായി രണ്ടുകാറുകളും വാങ്ങാനാണ് തീരുമാനം. ഇന്നോവയുടെ ഏറ്റവും കൂടിയ മോഡല്‍ കാറുകളാണ് വാങ്ങുക.
9.6 കോടി രൂപ കാറുകൾ വാങ്ങാൻ ചെലവ് വരുമെന്നാണ് കണക്കുകള്‍. വാഹനങ്ങളുടെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാറിന്റെ നടപടി.
വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പഴയ സര്‍ക്കാറിന്റെ കാലത്തുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
വാഹനങ്ങളുടെ കാലപഴക്കം ചൂണ്ടിക്കാട്ടി കേടാകുന്നതായി മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. പല മന്ത്രിമാരും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
