Friday, 13 November 2026 About Us · Contact Us

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

വളരെയധികം അർപ്പണബോധത്തോടെ പരീക്ഷയെഴുതി ജോലിക്കായി കാത്തിരിക്കുന്നവരാണിവർ

Ranjini Haridas - ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ലോവർ പ്രൈമറി സ്കൂൾ അധ്യാപക ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിനെതിരേയുള്ള സർക്കാർ നീക്കത്തെ വിമർശിച്ച് നടി രഞ്ജിനി ഹരിദാസ്. സമരം ചെയ്യുന്നവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തതും സമരപ്പന്തൽ പൊളിച്ചതും അംഗീകരിക്കാനാകില്ലെന്നും രഞ്ജിനി ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായമാണ്. വളരെയധികം അർപ്പണബോധത്തോടെ പരീക്ഷയെഴുതി ജോലിക്കായി കാത്തിരിക്കുന്നവരാണിവർ. അവരോട് സർക്കാർ പെരുമാറിയ രീതി അംഗീകരിക്കാനാകില്ല. ഡൽഹിയിൽ സമാധാനപരമായി സമരം ചെയ്തവരോട് എത്ര ക്രൂരമായാണ് പെരുമാറിയതെന്ന് നാം കണ്ടതാണ്. അതേ അവസ്ഥ കേരളത്തിലും ആവർത്തിക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കി. ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരം സമരങ്ങളിൽ പങ്കെടുത്തിരുന്നവർ തന്നെയാണല്ലോ ഇപ്പോൾ കേരളം ഭരിക്കുന്നത്.

ആരോഗ്യ പരിശോധന എന്ന പേരിൽ സമരം ചെയ്തവരെ ബലമായി നീക്കം ചെയ്തു. സമരപ്പന്തൽ പൊളിച്ചു കളഞ്ഞു. ഇതിലെ യുക്തി എന്താണ്. ഇരട്ടത്താപ്പ് കാണിക്കാൻ പാടുണ്ടോ? ഒരു സമരത്തിൽ പങ്കെടുത്ത് അവിടെ ചില കാര്യങ്ങൾ പറയുകയും അധികാരത്തിലേറുമ്പോൾ തികച്ചും വ്യത്യസ്തമായി പെരുമാറുകയും ചെയ്യുന്നത് എങ്ങനെ ശരിയാകും. ഇതൊന്നും ഒട്ടും യോജിക്കുന്നില്ല. സമരം ചെയ്യുന്നത് അവരുടെ അവകാശമാണ്.

അവരുടെ ആരോഗ്യം നിരീക്ഷിക്കാൻ സമരപ്പന്തലിലേക്ക് ഡോക്റ്റർമാരെ കൊണ്ടു വരാമായിരുന്നു. പക്ഷേ അവരെ ബലം പ്രയോഗിച്ചു കൊണ്ടു പോയത് ശരിയായ നടപടിയല്ല. കേരളത്തിലെ സാഹചര്യത്തിക്കുറിച്ച് ഞാൻ അഭിമാനത്തോടെയാണ് സംസാരിക്കാറുള്ളത്. അങ്ങനെയുള്ളിടത്താണ് ഒരാൾ സംസാരിച്ചു തുടങ്ങുന്നതിന് മുൻപേ അടിച്ചമർത്താൻ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയുന്നില്ല. സർക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണം. ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കണമെന്നും രഞ്ജിനി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

​19 മണിക്കൂർ പിന്നിട്ടിട്ടും മൈക്രോസോഫ്റ്റ് തകരാർ തുടരുന്നു; ഇമെയിൽ ടൈംഔട്ട് 48 മണിക്കൂറായി നീട്ടി

​19 മണിക്കൂർ പിന്നിട്ടിട്ടും മൈക്രോസോഫ്റ്റ് തകരാർ തുടരുന്നു; ഇമെയിൽ ടൈംഔട്ട് 48 മണിക്കൂറായി നീട്ടി

1 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

2 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

3 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

4 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

4 മണിക്കൂർ മുൻപ്
സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

6 മണിക്കൂർ മുൻപ്