മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ഇതിഹാസ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിൽ മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരേ പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തും.
ഗവർണറുടെ അനുമതി ലഭിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിൽ നിന്നും എസ്ഐടിക്ക് പ്രത്യേക നിർദേശം ലഭിച്ചിട്ടുണ്ട്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻ മന്ത്രിയെ വൈകാതെ തന്നെ കേസിൽ പ്രതി ചേർത്തേക്കും.
എസ്ഐടി കേസെടുത്താൽ ഉടനെ ഇഡിയും അബ്ദുറഹിമാനെതിരേ കേസെടുക്കുമെന്നാണ് വിവരം. അബ്ദുറഹിമാനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനും കൂടാതെ ജിസിഡിഎ മുൻ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം എസ്ഐടി കേസെടുത്താൽ എഫ്ഐആർ അടിസ്ഥാനമാക്കിയായിരിക്കും ഇഡിയും കേസെടുക്കുക.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നിയമസഭ കൈയ്യാങ്കളി കേസ്: പ്രതിഭാഗത്തിന്റെ ഹരജികൾ തള്ളി; ഒന്നാം സാക്ഷി നേരിട്ട് ഹാജരാകണമെന്ന് കോടതി

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
