Sunday, 15 November 2026 About Us · Contact Us

മലപ്പുറത്ത് 13കാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ

മലപ്പുറത്ത് 13കാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ - accident, CM, death

വീടിന് സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് പൊട്ടിവീണ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13 വയസുകാരൻ മരിച്ചു. മലപ്പുറത്ത് ഞായറാഴ്ചയാണ് സംഭവം.തിരൂ

രങ്ങാടി ചെറുമുക്ക് സ്വദേശി ശിഹാബുദീന്‍റെ മകൻ ജുനൈദ് ആണ് മരിച്ചത്. വയലിൽ നിലം ഉഴുതുകൊണ്ടിരുന്ന ട്രാക്റ്റർ കാണാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ജുനൈദ്. ഇതിനിടെ തറയിൽ വീണുകിടന്നിരുന്ന സ്റ്റേ വയറിൽ ചവിട്ടി. ഇതോടെ പോസ്റ്റിലെ വൈദ്യുതി കമ്പിയുമായി ബന്ധപ്പെട്ടുകിടക്കുകയായിരുന്ന ഈ വയറിലൂടെ ഷോക്കേൽക്കുകയായിരുന്നു.

സംഭവം കണ്ടയുടൻ ജുനൈദിന്‍റെ അടുത്തേക്ക് സുഹൃത്തുക്കൾ ഓടിയെത്തിയെങ്കിലും ട്രാക്റ്റർ ഡ്രൈവർ തടഞ്ഞുനിർത്തിയതിനാൽ സ്റ്റേ വയറിൽ നിന്ന് അവർക്കും ഷോക്കേൽക്കുന്നത് ഒഴിവാക്കാൻ സാധിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സ്റ്റേ വയറിന്‍റെ ഒരു ഭാഗം വൈദ്യുതി കമ്പിയുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്നും ഇതേക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ മരണത്തിൽ മുഖ്യമന്ത്രിക്ക് അടക്കം നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ

10 മണിക്കൂർ മുൻപ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

11 മണിക്കൂർ മുൻപ്
വടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

വടകര എംഡിഎംഎ കേസ്: ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി: ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

12 മണിക്കൂർ മുൻപ്
വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

23 മണിക്കൂർ മുൻപ്
പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

14 Nov 2026
കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

14 Nov 2026