പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്
അമൃത്സർ/തരൺ തരൺ: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ ദേശീയപാത-54-ൽ നൗഷേര പന്നുവാനു സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
പഞ്ചാബ് സർക്കാരിന്റെ ‘മുഖ്യമന്ത്രി തീർഥ യാത്ര’ പദ്ധതിക്ക് കീഴിൽ സഞ്ചരിച്ചിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകരായിരുന്നു ബസുകളിലുണ്ടായിരുന്നത്. ഇരുചക്രവാഹന യാത്രികരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ബസ് നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് എതിർദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊരു ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടസമയത്ത് ബസുകളിലായി ഏകദേശം 37 യാത്രക്കാരുണ്ടായിരുന്നു. ബസുകൾക്കുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൂടുതൽ കരുത്തുമായി 2027 ഹോണ്ട ആഫ്രിക്ക ട്വിൻ 1150; മൂന്ന് വേരിയന്റുകളിലെ പ്രത്യേകതകൾ അറിയാം

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ജുവനൈൽ കേസുകൾ; പ്രായപരിധി 16 വയസ്സാക്കുന്നത് പരിഗണിക്കണം: നിയമനിർമ്മാണ സഭകൾ ആലോചന നടത്തണമെന്നും ഹൈക്കോടതി

ബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾ

കോഴഞ്ചേരി പാലം: ക്രെഡിറ്റിനായി പോര് മുറുകുന്നു; അവകാശവാദങ്ങളുമായി വീണാ ജോർജും അബിൻ വർക്കിയും രംഗത്ത്
