Monday, 16 November 2026 About Us · Contact Us

യു പിയിൽ എസ്ഐആർ; പുറത്താക്കപ്പെട്ട ഹിന്ദു വോട്ടർമാരെ തിരിച്ചെത്തിക്കാൻ ബിജെപി

കുറഞ്ഞത് 40 ലക്ഷം മുതല്‍ 80 ലക്ഷം വരെ വോട്ടര്‍മാരെ തിരികെ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദ്ദേശം

അമിത ആത്മവിശ്വാസമാണ് ബിജെപിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയതെന്ന് യോഗി ആദിത്യനാഥ്
അമിത ആത്മവിശ്വാസമാണ് ബിജെപിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയതെന്ന് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 1.27 കോടി ഹിന്ദു വോട്ടര്‍മാരെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ‘സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍’ (SSR) നിലൂടെ തിരിച്ചെത്തിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് യോഗി അദിത്യനാഥിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നടന്ന എസ്‌ഐആറില്‍ 1.27 കോടി ഹിന്ദുക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും, അതേസമയം മുസ്ലീം വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.65% വര്‍ധനയുണ്ടായെന്നും യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലായി 1.27 കോടി വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടു എന്നാണ് കണക്ക്. അതായത്, ഓരോ മണ്ഡലത്തിലും ശരാശരി 31,000-ത്തിലധികം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട 10,000 മുതല്‍ 25,000 വരെ വോട്ടര്‍മാരെ പട്ടികയില്‍ തിരിച്ചെത്തിക്കാന്‍ ജില്ലാ നേതാക്കള്‍ക്ക് ബിജെപി ടാര്‍ഗെറ്റ് നല്‍കിയിട്ടുണ്ട്. ഓരോ പോളിംഗ് ബൂത്തിലും കുറഞ്ഞത് 50 വോട്ടര്‍മാരെ വീതം ചേര്‍ക്കണമെന്നാണ് നിര്‍ദ്ദേശം. എസ്‌ഐആര്‍ പ്രകാരമുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ദിവസത്തിന് ശേഷം, നവംബര്‍ 20-ന് ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സാധ്യത.

വെള്ളിയാഴ്ച ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ജില്ലാ അധ്യക്ഷന്മാര്‍ക്കും ചുമതലയുള്ള നേതാക്കള്‍ക്കുമാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ പങ്കജ് ചൗധരി എന്നിവര്‍ സംസാരിച്ചു. അടുത്ത ഒരു മാസത്തേക്ക് മറ്റ് പരിപാടികളൊന്നും ഏറ്റെടുക്കേണ്ടതില്ലെന്നും, വോട്ടര്‍ പട്ടിക പുതുക്കുന്നതില്‍ മാത്രം പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാനും പാര്‍ട്ടി തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. കുറഞ്ഞത് 40 ലക്ഷം മുതല്‍ 80 ലക്ഷം വരെ വോട്ടര്‍മാരെ തിരികെ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദ്ദേശം. എസ്എസ്ആര്‍ പ്രകാരമുള്ള കരട് വോട്ടര്‍ പട്ടിക നവംബര്‍ 17-ന് പുറത്തിറങ്ങും. തുടര്‍ന്ന്, പട്ടികയിലുള്ളവരുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും അറിയിക്കാന്‍ ഡിസംബര്‍ 16 വരെ സമയം അനുവദിക്കും. അന്തിമ വോട്ടര്‍ പട്ടിക 2027 ജനുവരി 4-ന് പ്രസിദ്ധീകരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ നിന്ന് ആരൊക്കെ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുന്നതിനായി, നിയമസഭാ വോട്ടര്‍ പട്ടികകള്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികകള്‍, സര്‍ക്കാര്‍ ക്ഷേമപദ്ധതി ഗുണഭോക്താക്കളുടെ പട്ടിക എന്നിവ തമ്മില്‍ താരതമ്യം ചെയ്യാന്‍ മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് ഇലക്ഷന്‍ കമ്മീഷന്‍ ആണെങ്കില്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്കുള്ള പട്ടിക തയ്യാറാക്കുന്നത് സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ ആണ്. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പല സീറ്റുകളിലും 1,500 മുതല്‍ 3,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് 5,000 മുതല്‍ 10,000 വരെ വോട്ടര്‍മാര്‍ കുറയുകയാണെങ്കില്‍, അത് ഈ മണ്ഡലങ്ങളിലെ വിജയസാധ്യതയെത്തന്നെ ബാധിച്ചേക്കാം എന്നതാണ് ബിജെപി നേതൃത്വത്തിന്റെ ആശങ്ക. 2017-ല്‍ ബിജെപിയും സമാജ്വാദി പാര്‍ട്ടിയും (SP) തമ്മിലുള്ള വോട്ട് വ്യത്യാസം 1.55 കോടി ആയിരുന്നത് 2022-ല്‍ 85 ലക്ഷമായി കുറഞ്ഞിരുന്നു.

ഇക്കാരണത്താല്‍, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ വോട്ടര്‍മാരുടെ എണ്ണം ഗൗരവകരമായ ഒരു വിഷയമാണെന്ന് വൃത്തങ്ങള്‍ പറയുന്നു. ‘1.27 കോടി പേരുകള്‍ ഉള്‍പ്പെടുന്ന കണക്കുകള്‍ പരിശോധിച്ചാല്‍, ഓരോ നിയമസഭാ മണ്ഡലത്തിലും ശരാശരി 31,513 വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊരു വലിയ സംഖ്യയാണ്. അതിനാല്‍, പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അര്‍ഹരായ വോട്ടര്‍മാരെ കണ്ടെത്തി, ഓരോ മണ്ഡലത്തിലും ശരാശരി 10,000 മുതല്‍ 25,000 വരെ പേരുകള്‍ വീണ്ടും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു,’ എന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. മറ്റ് മണ്ഡലത്തിലേക്കോ മറ്റ് സംസ്ഥാനത്തേക്കോ മാറിപ്പോയ വോട്ടര്‍മാരിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി തീരുമാനിച്ചതായാണ് വിവരം. വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ സ്ത്രീകളെയും യുവാക്കളെയും ഉള്‍പ്പെടുത്തുന്നതിനും പാര്‍ട്ടി ഊന്നല്‍ നല്‍കും.

എസ്‌ഐആര്‍ സമയത്ത്, നഗരപ്രദേശങ്ങളിലെ ധാരാളം വോട്ടര്‍മാര്‍ തങ്ങളുടെ വിലാസം ഗ്രാമീണ മേഖലകളിലേക്ക് മാറ്റുകയുണ്ടായി. പാര്‍ട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ നഗരമേഖലകളില്‍ ഇത് തിരിച്ചടിയായി. ഇത്തരം വോട്ടര്‍മാരുമായി സംസാരിച്ച്, അവരുടെ വോട്ടുകള്‍ തിരികെ നഗരമണ്ഡലങ്ങളിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്. കൂടാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയും അവിടെ വോട്ടര്‍മാരായി പേര് ചേര്‍ക്കുകയും ചെയ്തവരോട്, തങ്ങളുടെ വോട്ടുകള്‍ തിരികെ യുപിയിലേക്ക് മാറ്റാനും ബിജെപി പ്രവര്‍ത്തകര്‍ ഇടപെടും. നിലവിലെ വോട്ടര്‍ പട്ടികയിലെ ലിംഗാനുപാതം 834 ആണ്. എസ്‌ഐആര്‍ പ്രക്രിയയ്ക്കിടെ പല കാരണങ്ങളാല്‍ ധാരാളം സ്ത്രീകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ അവരുടെ പേരുകള്‍ നീക്കം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അവരെയും തിരികെ കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശം. മുസ്ലിം ഭൂരിപക്ഷമുള്ളതും, ഒരിക്കലും വിജയിക്കാന്‍ സാധ്യതയില്ലാത്തതുമായ മണ്ഡലങ്ങളില്‍ പാര്‍ട്ടി വലിയ ശ്രദ്ധ ചെലുത്തില്ല. എന്നാല്‍, എസ്‌ഐആര്‍ സമയത്ത് ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ നീക്കം ചെയ്യപ്പെട്ട മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരെ നിയോഗിക്കും. ഇവരുടെ പേരുകള്‍ തിരികെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ആ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മലപ്പുറത്ത് 13കാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ

മലപ്പുറത്ത് 13കാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ

13 മണിക്കൂർ മുൻപ്
മലപ്പുറത്ത് 13കാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ

മലപ്പുറത്ത് 13കാരൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ

13 മണിക്കൂർ മുൻപ്
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ

23 മണിക്കൂർ മുൻപ്
ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

23 മണിക്കൂർ മുൻപ്
വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

14 Nov 2026
പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

14 Nov 2026