മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം; ബോധപൂർവമായ വീഴ്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി: ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കില്ല
തിരുവനന്തപുരം: ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണവും അധ്യാപക പരിഷത്തും ഒരുമിച്ച് നടത്തുന്ന സ്കോളർഷിപ്പ് സംഘടിപ്പിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കില്ല. ബോധപൂര്‍വമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. കാര്യങ്ങള്‍ പഠിക്കാതെ അനുമതി നല്‍കിയതില്‍ ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ട്. അനുമതി നല്‍കിയ ജോയിന്റ് ഡയറക്ടര്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ പറ്റി ചിന്തിച്ചില്ല. ഇനി ഇത്തരം നടപടി സ്വീകരിക്കുന്നതിന് മുന്‍പ് വിശദമായി പരിശോധിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയേക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. നാളെ മന്ത്രി തിരുവനന്തപുരത്ത് എത്തിയ ശേഷം ആയിരിക്കും റിപ്പോര്‍ട്ട് കൈമാറുക.
അതേസമയം മയില്‍പ്പീലി പരീക്ഷയുടെ അനുമതി റദ്ദാക്കിയതിനെതിരെ ബിജെപി രംഗത്ത് വന്നു. സംസ്ഥാന നേതൃത്വം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. സി സദാനന്ദന്‍ എം പി കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷിയ്ക്ക് പരാതി നല്‍കി. അനുമതി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വിദ്യഭ്യാസ രംഗത്ത് രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്നുമാണ് ആരോപണം. കേരളത്തിലെ വിദ്യഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാൽ കേരളത്തിലെ മറ്റു മതനിരപേക്ഷ പാര്‍ട്ടികളെപ്പോലെ തുല്ല്യ അവകാശമുള്ള പാര്‍ട്ടിയായി തങ്ങള്‍ BJPയെ അംഗീകരിക്കുന്നില്ലെന്ന് സിപിഐഎം നേതാവ് ഡോ. ടി എം തോമസ് ഐസക് പ്രതികരിച്ചു. ബാക്കി പാര്‍ട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നടത്തുന്നത് അടക്കമുള്ള അവകാശങ്ങള്‍ സ്‌കൂളില്‍ ഉണ്ടെന്ന് കരുതി വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന ബിജെപിക്ക് തുല്യ അവകാശം കൊടുക്കാന്‍ തയ്യാറല്ലെന്നും തോമസ് ഐസക് പറഞ്ഞു. അപരവിദ്വേഷം പരത്തി വര്‍ഗീയ ലഹളകള്‍ക്കും മറ്റും അവസരം ഒരുക്കി ഭരണം പിടിച്ചെടുക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അവര്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്നും തോമസ് തോമസ് ഐസക് പറഞ്ഞു.
ആര്‍എസ്എസ് സംഘടനയായ ബാലഗോകുലം പ്രസിദ്ധീകരണമായ മയില്‍പ്പീലിയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കാണ് പൊതുവിദ്യാഭ്യാസ ഡഡയറക്ടര്‍ നേരത്തേ അനുമതി നല്‍കിയത്. വിവിധ പാര്‍ട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകള്‍ സ്‌കോളര്‍ഷിപ്പും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും അതിനെല്ലാം അനുമതി നല്‍കാറുണ്ടെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ ഉള്ളതെന്നാണ് വിവരം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

റഷ്യൻ വിമാനങ്ങൾ വ്യോമപ്രതിരോധ മേഖലയിൽ; യുദ്ധവിമാനങ്ങളെ വിന്യസിച്ച് ദക്ഷിണ കൊറിയ

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: സി.പി.ഐ.എം നേതാവ് ഉൾപ്പെടെ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി നാളെ

മലപ്പുറത്ത് 14-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

‘ലിപ് കിസ് വേണം’; ലൈവ് സ്ട്രീമിങ്ങിനിടെ തായ്‌ലൻഡ് യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് ചെലവായത് 5.63 കോടി; കർട്ടൻ മാറ്റാൻ മാത്രം 1.5 ലക്ഷം, ക്ലിഫ് ഹൗസ് കണക്കുകൾ വിവരാവകാശ രേഖയിലില്ല
